കണ്ണൂർ: സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എല്ലാവരും ഒറ്റക്കെട്ടായി നിന്ന കേസിൽ ആരാണ് പിപി ദിവ്യക്ക് നിയമസഹായം നൽകിയതെന്ന് പകൽ പോലെ വ്യക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദിവ്യയെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന മുഖ്യമന്തിയുടെ വാദം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇനിയും ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി കസേരയിൽ പിണറായി വിജയൻ തുടരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ പഞ്ചായത്തിന്റെ പല കരാറുകളും ഒരു വ്യക്തിക്ക് തന്നെ ലഭിക്കുമ്പോൾ ചട്ടങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്‍റെ അനാസ്ഥ കൂടുതൽ വ്യക്തമായെന്നും ദിവ്യയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















