ലക്നൗ : അയോദ്ധ്യയിൽ ദീപാവലി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് . 28 ലക്ഷം വിളക്കുകളാണ് ദീപാവലി ദിനത്തിൽ അയോദ്ധ്യയിലും ഘാട്ടുകളിലുമായി തെളിയുക. തികച്ചും പരിസ്ഥിതിയ്‌ക്ക് അനുയോജ്യമായ നിലയിലായിരിക്കും ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങൾക്കെതിരെ മുറവിളികളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്യൂണിസ്റ്റ്, മതമൗലികവാദി സംഘങ്ങൾ .
സോഷ്യൽ മീഡിയ വഴി അയോദ്ധ്യയിലെ ആഘോഷങ്ങൾക്കെതിരെ നിരന്തരം വിഷം ചീറ്റുകയാണിവർ . ‘യോഗി ആദിത്യനാഥ് സർക്കാർ അയോദ്ധ്യയെ പരിസ്ഥിതി ദുരന്തത്തിൽ മുക്കി’ എന്നാണ് ചിലരുടെ രോദനം . മാത്രമല്ല അയോദ്ധ്യയെ ദീപങ്ങൾ കൊണ്ട് പ്രകാശിപ്പിക്കുകയാണ് യോഗി സർക്കാർ , എന്നാൽ ഇരുട്ടിനെ സ്നേഹിക്കുന്നവരുടെ കാര്യമോ? ഇരുട്ട് ആസ്വദിക്കാൻ അവർക്ക് അവകാശമില്ലേ? ഇത് ഇന്ത്യൻ ഭരണഘടനയുടെ കടുത്ത തുരങ്കം വെക്കലല്ലേ? എന്നാണ് ചിലരുടെ ആശങ്ക .
രാത്രിയിൽ വിളക്ക് കത്തിച്ചാൽ മൂങ്ങകളുടെ കാര്യം എന്താകും , സരയൂ നദിയിലെ മീനുകളും , മുതലകളും വിഷമിക്കില്ലേ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത് . അതേസമയം ഇത്തരത്തിൽ കമ്യൂണിസ്റ്റ് , മതമൗലികവാദികളെ വിഷമിക്കുന്നത് പരിസ്ഥിതി സ്നേഹമല്ലെന്നും , അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ആദ്യമായി നടത്തുന്ന ദീപാവലി ആഘോഷമാണെന്നും പകൽ പോലെ വ്യക്തമാണ്.