കാസർകോട് : അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സ്ഫോടനം അശ്രദ്ധ മൂലമെന്നാണ് റിപ്പോർട്ട്. പടക്കം ക്ഷേത്ര കമ്മിറ്റിക്കാർ കൈകാര്യം ചെയ്തിരുന്നത് ലാഘവത്തോടെയാണെന്നും സൂചനകളുണ്ട് . അതേസമയം തീപിടിത്തതിനെ ഉണ്ടായ പുകയിലും ബഹളത്തിലും കുടുങ്ങിയ രണ്ടു കുട്ടികൾക്ക് രക്ഷകനായ ഇലക്ട്രോണിക് മെക്കാനിക്ക് ശ്രീജിത്തിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത് .
സ്ഫോടനമുണ്ടായപ്പോൾ രണ്ടു പെൺകുട്ടികൾ ക്ഷേത്രത്തിന്റെ മതിലിൽനിന്ന് വീഴുന്നതാണ് ശ്രീജിത്ത് കണ്ടത്. സ്ഫോടനമുണ്ടായതിന് അടുത്തായിരുന്നു മതിൽ. ജനങ്ങൾ ചിതറിയോടുന്നതിനിടെ കുട്ടികൾ നിലത്തുവീണു. കുടുംബം കനത്ത പുകയിൽ മറ്റൊരു സ്ഥലത്തേക്കാണ് പോയത്. കനത്ത പുകയും, ചൂടും കാരണം ഒന്നും കാണാനാകാത്ത അവസ്ഥയായിരുന്നുവെങ്കിലും ഒന്നും വക വയ്‌ക്കാതെ കുട്ടികളെ രക്ഷപെടുത്തി. ഇതിനിടെ കുട്ടികളുടെ തലമുടി ചെറുതായി കരിയുകയും , പൊള്ളലേൽക്കുകയും ചെയ്തു.
പുറത്തേയ്‌ക്ക് ഓടിയ ശേഷമാണ് ആശ്വസമായത് . രക്ഷകർത്താക്കളുടെ ഫോൺ നമ്പർ കുട്ടികളിൽനിന്ന് വാങ്ങി ശ്രീജിത്ത് വിവരമറിയിച്ചതോടെ അവർ എത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോയി.