കൊട്ടാരക്കര പൊലീസ് മർദ്ദനം; പ്രതിഷേധവുമായി ബിജെപിയും ആർഎസ്എസും; തോക്ക് ചൂണ്ടിയിട്ടും സംഘപരിവാർ കുലുങ്ങാത്ത നാടാണെന്ന് ഓർമ്മിപ്പിച്ച് സന്ദീപ് വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടാരക്കര പൊലീസ് മർദ്ദനം; പ്രതിഷേധവുമായി ബിജെപിയും ആർഎസ്എസും; തോക്ക് ചൂണ്ടിയിട്ടും സംഘപരിവാർ കുലുങ്ങാത്ത നാടാണെന്ന് ഓർമ്മിപ്പിച്ച് സന്ദീപ് വാര്യർ

കുറ്റക്കാരായ എസ്‌ഐയെയും ഡ്രൈവറെയും പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 03:02 pm IST
FacebookTwitterWhatsAppTelegram

കൊട്ടാരക്കര: പളളിക്കൽ സ്വദേശി ഹരീഷ് കുമാറിനെ അന്യായമായി ക്രൂരമായി മർദ്ദിച്ച കൊട്ടാരക്കര എസ്‌ഐ ആയിരുന്ന പ്രദീപിനെയും ഡ്രൈവർ ശ്രീജിത്തിനെയും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ആർഎസ്എസും പ്രതിഷേധവുമായി രംഗത്ത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു.

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ഹരീഷിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുൻപിൽ വെച്ച് അപമാനിക്കുകയും പിന്നീട് എസ്‌ഐയും ഡ്രൈവറും സ്വകാര്യകാറിൽ കയറ്റി പിൻസീറ്റിലിട്ട് മർദ്ദിക്കുകയും ചെയ്തത്. ഇത് കൂടാതെ സ്റ്റേഷനിലെത്തിച്ച് മേശമേൽ കിടത്തി എസ്‌ഐ പ്രദീപ് ഇലക്ട്രിക് ലാത്തി കൊണ്ട് മേലാസകലം മർദ്ദിക്കുകയും ചെയ്തു.

ഹോട്ടൽ ജീവനക്കാരായ സാധാരണക്കാരനാണ് ഹരീഷ് കുമാർ. അദ്ദേഹത്തെ മൂന്ന് മണിക്കൂറിലധികം ഓടിക്കൊണ്ടിരുന്ന കാറിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിഷേധത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആർഎസ്എസ് പുനലൂർ ജില്ലാ കാര്യവാഹ് സതീഷ് പറഞ്ഞു. ഭാര്യ സ്‌റ്റേഷനിലെത്തിയപ്പോൾ അവന് കൊടുക്കാനുളളതെല്ലാം കൊടുത്തുവെന്നാണ് ഈ പൊലീസുകാർ പറഞ്ഞത്. ഒടുവിൽ ഹരീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവശനായി കണ്ട ജഡ്ജിയാണ് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും സ്വമേധയാ കേസെടുത്ത ശേഷം ജാമ്യം നൽകി വിട്ടയയ്‌ക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റക്കാരായ എസ്‌ഐയെയും ഡ്രൈവറെയും പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ആർഎസ്എസ് ജില്ലാ കാര്യവാഹ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പൊലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

പുലമണിൽ നിന്നും ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് അടുത്ത് പൊലീസ് തടഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ, ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് ദീപക്, ജില്ലാ സഹകാര്യവാഹ് പ്രദീപ് തുടങ്ങിയവരും സംസാരിച്ചു.

Tags: പ്രതിഷേധ മാർച്ച്Kottarakkara PoliceBJPsandeep warriorബിജെപിആർഎസ്എസ്ഹരീഷ് കുമാർകൊട്ടാരക്കരപളളിക്കൽ
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies