പപ്പടവും പായസവും ബിരിയാണിയും ഗുലാബ് ജാമുനും മുതൽ പലതും കൂട്ടത്തല്ലിന് കാരണമായ വിവാഹ വേദിയിലേക്ക് പുതിയൊരു അതിഥിയെത്തി. ഇത്തവണ ഈന്തപ്പഴ വിതരണത്തിന്റെ പേരിലാണ് വിവാഹവേദിയിൽ ലഹള പാെട്ടിപ്പുറപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ കാപ്ഷനിലാണ് വിവാഹവേദി കലാപ ദേവിയായത് ഈന്തപ്പഴത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കുന്നത്.
ഉത്തർപ്രദേശിലെ സംഭാലിൽ നിന്നുള്ള വീഡിയോയിലെ സംഭവങ്ങൾ എന്ന് നടന്നതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വധുവിന്റെയും വരന്റെയും ബന്ധുക്കളാണ് വിവാഹവേദി യുദ്ധക്കളമാക്കിയത്. ഇരുമ്പ് വടിയും കസേരയുമടക്കം നിരവധി ആയുധങ്ങൾ ഇരു സംഘങ്ങളും ഉപയോഗിക്കുന്നുണ്ട്. യുവാക്കളും കുട്ടികളും മുതിർന്നവരും കലാപ ഭൂമിയിൽ കൂട്ടത്തല്ലിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം.
വിതരണം ചെയ്തിരുന്ന ഈന്തപ്പഴത്തിന്റെ പാക്കറ്റുകൾ ചിലർ മോഷ്ടിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനും തല്ലിനും വഴിവച്ചത്. പാക്കറ്റ് എടുക്കാൻ ശ്രമിച്ചത് വധുവിന്റെ ബന്ധുക്കൾ തടഞ്ഞു. ഇത് പിന്നീട് വാക്കുതർക്കത്തിനും സംഘർഷത്തിനുമിടയാക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആൾക്കാരെ പിരിച്ചുവിട്ടത്.
छुआरे के लिए युद्ध
संभल, यूपी में निकाह के बाद छुआरे बांटे जा रहे थे। कुछ युवकों ने छुआरे के पैकेट लूटने की कोशिश की। लड़की पक्ष ने आपत्ति जताई। विवाद शुरू हुआ। बस फिर क्या…लाठी-डंडे, कुर्सी, बेल्ट, लात-घूंसे चले। भगदड़ मच गई। पुलिस ने पहुंचकर युद्ध काबू में किया। pic.twitter.com/sEv1RvbHuT
— Sachin Gupta (@SachinGuptaUP) October 28, 2024