വിതരണം ചെയ്യാൻ കൊണ്ടുവന്ന പാലിൽ തുപ്പുന്ന യുവാവിന്റെ വീഡിയോ വൈറലായി. ഉത്തർപ്രദേശിലെ മൊറാദബാദിലാണ് തരംതാണ പ്രവൃത്തി നടന്നത്. അലം എന്ന യുവാവാണ് സിസിടിവിയിൽ കുടുങ്ങിയത്. ഒരു പാത്രത്തിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് പാല് മാറ്റുമ്പോഴാണ് ഇയാൾ തുപ്പുന്നത്. അടുത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയായിരുന്നു പരിപാടി. എന്നാൽ സിസിടിവിയിൽ കുടുങ്ങുകയായിരുന്നു.
പ്രദേശത്തെ പ്രദീപ് ഗുപ്തയുടെ കുടുംബത്തിന് വർഷങ്ങളായി പാൽ നൽകുന്നത് അലമാണ്. വീഡിയോ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ വിമർശനവും ഉയർന്നു. ഗുപ്തയോ മറ്റൊരങ്കിലുമോ പരാതി ഇതുവരെ നൽകിയിട്ടില്ലെങ്കിലും പാൽ വില്പനക്കാരനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എന്നാൽ അയാൾ പാൽ പാത്രം പരിശോധിക്കുകയായിരുന്നുവെന്നാണ് ചില താമസക്കാർ പറഞ്ഞത്. എന്നാൽ വീഡിയോ തെളിവുകൾ സഹിതം മറ്റ് താമസക്കാർ പൊളിച്ചു. ഇതോടെ പ്രദേശത്ത് വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ സുരക്ഷയിൽ ആശങ്കയുയർന്നു.
Leave a Comment