പ്രതിരോധശക്തിക്ക് പേരുകേട്ട ചില മൃഗങ്ങളുണ്ട്. പാമ്പ് കടിച്ചാൽ പോലും ഇവർക്ക് പ്രശ്നമുണ്ടാകില്ല. ഇത്തരത്തിൽ അസാമാന്യ പ്രതിരോധശക്തിയുള്ള, പാമ്പ് കടിച്ചാലും വിഷമേൽക്കാത്ത ചില ജന്തുക്കളെ പരിചയപ്പെടാം..
ഹണി ബാഡ്ജേഴ്സ് (Honey badger)
കട്ടിയുള്ള ചർമം. അതാണ് ഹണി ബാഡ്ജേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രവുമല്ല ഇവരുടെ രോമങ്ങളാകട്ടെ, നല്ല കമ്പിളിപ്പുതപ്പ് പോലെ കിടക്കുകയും ചെയ്യും. സൂചി കുത്തിയാൽ പോലും അകത്തേക്ക് കയറില്ല. അതുകൊണ്ട് ഇവയെ പാമ്പ് കടിച്ചിട്ടും കാര്യമില്ല. പാമ്പിന്റെ പല്ലുകൾ ശരീരത്തിലേക്ക് ഇറങ്ങാത്തതുകൊണ്ട് വിഷമേൽക്കില്ല.
ഒപ്പോസംസ് (Opossum)
പാമ്പിൻ കടിയേറ്റാലും യാതൊരു കൂസലുമില്ലാത്ത ജന്തുവാണിത്. ഇവയുടെ രക്തത്തിൽ ലെതൽ ടോക്സിൻ ന്യൂട്രലൈസിംഗ് ഫാക്ടറുണ്ട്. അതിനാൽ പാമ്പിൻ വിഷം രക്തത്തിലേക്ക് കലർന്നാലും നിർവീര്യമാകും.
ഹെഡ്ജ്ഹോഗ് (Hedgehog)
ചെറിയ വിഷപ്പാമ്പുകളെ വരെ അകത്താക്കുന്ന കക്ഷിയാണിത്. കാരണം ഇവയുടെ പ്ലാസ്മയിലെ ചില ഘടകങ്ങൾ പാമ്പിൻ വിഷത്തെ നിർവീര്യമാക്കും.
സ്കംഗ്സ് (Skunk)
ഇക്കൂട്ടരുടെ ശക്തി അവയുടെ തൊലിക്കട്ടി തന്നെയാണ്. പാമ്പ് കടിച്ചാലും ഇവയുടെ ശരീരത്തിലേക്ക് പാമ്പിന്റെ പല്ലിന് ആഴ്ന്നിറങ്ങാൻ കഴിയില്ല. അത്രമാത്രം കട്ടിയും ബലവുമുള്ള ചർമ്മമാണ് ഇവയുടേത്. മാത്രവുമല്ല, പാമ്പിൻ വിഷം നിർവീര്യമാക്കാനുള്ള മോളിക്കുലാർ ഡിഫൻസ് സിസ്റ്റം ഇവയുടെ ശരീരത്തിലുണ്ട്.