"നസറുള്ളയുടെ അജണ്ട എന്റേതും"; ആദ്യ പ്രസംഗവുമായി പിൻ​ഗാമി നൈം ഖാസിം; യഹിയ സിൻവർ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“നസറുള്ളയുടെ അജണ്ട എന്റേതും”; ആദ്യ പ്രസംഗവുമായി പിൻ​ഗാമി നൈം ഖാസിം; യഹിയ സിൻവർ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 07:58 pm IST
Facebook
Twitter
WhatsAppTelegram

ബെയ്റൂട്ട്: നസറുള്ളയെ ഇസ്രായേൽ വധിച്ചതിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നൈം ഖാസിം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് ഖാസിം പ്രഖ്യാപിച്ചു. നസറുള്ളയുടെ അജണ്ടകൾ പിന്തുടരുക എന്നുള്ളതാണ് തന്റെ അജണ്ടയെന്നും ഖാസിം വ്യക്തമാക്കി. ഹസ്സൻ നസറുള്ളയുടെ പിൻ​ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ടെലിപ്രസം​ഗത്തിലൂടെ ഹിസ്ബുള്ളയെ ഖാസിം അഭിസംബോധന ചെയ്യുന്നത്

ഹിസ്ബുള്ള യുദ്ധം ചെയ്യുന്നത് മറ്റാർക്കും വേണ്ടിയല്ല, മറ്റാരുടേയും പദ്ധതിയുടെ ഭാ​ഗമല്ല, ലെബനന് വേണ്ടിയാണ് ഈ യുദ്ധം. പിന്തുണ നൽകുന്ന ഇറാൻ, അതിന് പകരമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഖാസിം പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുൻ തലവൻ നസറുള്ളയെയും പിൻ​ഗാമിയാകാൻ നിശ്ചയിച്ചിരുന്ന ഹാഷിം സഫീദിനെയും ഹമാസ് തലവൻ യഹിയ സിൻവറെയും പ്രസം​ഗത്തിനിടെ ഖാസിം അനുസ്മരിച്ചു. പ്രതിരോധത്തിന്റെയും വീരത്വത്തിന്റെയും പ്രതീകമാണ് യഹിയ സിൻവർ എന്നായിരുന്നു ഹിസ്ബുള്ള തലവന്റെ വാക്കുകൾ. ഇസ്രായേൽ വരുത്തി വച്ച നാശത്തിനെതിരെ ഹമാസ് നടത്തുന്ന പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്നും ഖാസിം വ്യക്തമാക്കി.

ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടന്ന പേജർ, വാക്കി-ടോക്കി കൂട്ടസ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു തലവൻ ഹസ്സൻ നസറുള്ളയെ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചത്. തൊട്ടുപിന്നാലെ പിൻഗാമിയാകാൻ സജ്ജനായിരുന്ന സഫീദിനെയും വകവരുത്തി. ഇതോടെയാണ് കെമിസ്ട്രി അദ്ധ്യാപനത്തിൽ നിന്ന് ഭീകരപ്രവർത്തനത്തിലേക്ക് വഴിമാറിയ നൈം ഖാസിമിനെ തലവനായി ഹിസ്ബുള്ള പ്രഖ്യാപിച്ചത്.

Tags: HezbollahlebanonHassan NasrallahNaim Qassem
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies