ഒടുവിൽ അത് സംഭവിച്ചു! പി.ആർ ശ്രീജേഷിനെ ആദരിച്ച് സംസ്ഥാന സർക്കാർ; 2 കോടി രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ അത് സംഭവിച്ചു! പി.ആർ ശ്രീജേഷിനെ ആദരിച്ച് സംസ്ഥാന സർക്കാർ; 2 കോടി രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജേഷിന് 2 കോടി രൂപയുടെ പാരിതോഷികം സമ്മാനിച്ചു. നേരത്തെ ഈ പരിപാടി മാറ്റിവെച്ചതും ശ്രീജേഷിനെ ആദരിക്കാൻ വൈകുന്നതും സർക്കാരിനും കായിക വകുപ്പിനുമെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

കേരളത്തിലെ ഹോക്കിയുടെ വളർച്ചയ്‌ക്ക് പിന്തുണ നൽകാൻ ശ്രീജേഷിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്തെ മികവ് കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് ശ്രീജേഷിനെ നിയമിച്ചത്. ശ്രീജേഷിന്റെ സേവനം ഏറ്റവും മികച്ച വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മാർഗങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൺപതുകൾ വരെ എതിരാളികൾ ഇല്ലാത്ത മുന്നേറ്റമാണ് അന്താരാഷ്‌ട്ര ഹോക്കിയിൽ ഇന്ത്യ നടത്തിയത്. പിന്നീട് പ്രതാപം മങ്ങിയ ഇന്ത്യൻ ഹോക്കി 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിലൂടെ തിരിച്ചുവന്നു. പാരീസ് ഒളിമ്പിക്‌സിലെ മെഡൽ നേട്ടത്തിലൂടെ നമ്മുടെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കാൻ കഴിഞ്ഞു. ഈ തിരിച്ചുവരവിൽ അതിനിർണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് ശ്രീജേഷ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമേകാനും ശ്രീജേഷിന് കഴിഞ്ഞു. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പറാണ് ശ്രീജേഷ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീജേഷിനെ പോലുളള കായിക താരങ്ങൾ എല്ലാ കായിക ഇനങ്ങളിലും സൃഷ്ടിക്കപ്പെടണം. അവരിലൂടെ ഒളിമ്പിക്‌സ് മെഡൽ ഉൾപ്പെടെയുളള ഉയർന്ന ബഹുമതികൾ കൂടുതലായി സ്വന്തമാക്കാൻ കേരളത്തിനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാനവീയം വീഥിയിൽ നിന്ന് തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച്.എസ് പ്രണോയ്, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ എന്നീ 4 മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികം ചടങ്ങിൽ സമ്മാനിച്ചു.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്‌പോർട്‌സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്തു. പിയു ചിത്ര, മുഹമ്മദ് അനസ്, വി കെ വിസ്മയ, വി നീന, കുഞ്ഞുമുഹമ്മദ് എന്നിവർക്കാണ് നിയമനം ലഭിച്ചത്.

Tags: പി. ആർ ശ്രീജേഷ്Sports newsശ്രീജേഷിന് സർക്കാരിന്റെ ആദരംHockey PlayerPinarayi Vijayankerala governmentPR SREEJESHമുഖ്യമന്ത്രി പിണറായി വിജയൻ
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies