തൃശൂരിന് സുരേഷ് ഗോപിയുടെ ദീപാവലി സമ്മാനം; വിമാനത്താവള മാതൃകയിൽ പുതിയ ഹൈടെക് റെയിൽവേ സ്റ്റേഷൻ; 3D മാതൃക പങ്കുവെച്ച് കേന്ദ്രമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃശൂരിന് സുരേഷ് ഗോപിയുടെ ദീപാവലി സമ്മാനം; വിമാനത്താവള മാതൃകയിൽ പുതിയ ഹൈടെക് റെയിൽവേ സ്റ്റേഷൻ; 3D മാതൃക പങ്കുവെച്ച് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 01:43 pm IST
Facebook
Twitter
WhatsAppTelegram

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയിൽവേ സ്റ്റേഷൻ. ജനങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന സ്റ്റേഷനിൽ മൾട്ടിലവൽ പാർക്കിംഗാണ് ഒരുക്കുന്നത്. പുനർനിർമ്മിക്കുന്ന സ്റ്റേഷന്റെ 3D മാതൃക തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

“തൃശൂർ, ഭാവിയിൽ ഒരു മുഖം മിനുക്കലിന് തയ്യാറാകൂ! നമ്മുടെ പ്രിയപ്പെട്ട തൃശ്ശൂരിലേക്ക് വരുന്ന പുതിയ ഹൈടെക് റെയിൽവേ സ്റ്റേഷന്റെ 3D റെൻഡറിംഗ് പങ്കിടുന്നതിൽ ഞാൻ ത്രില്ലിലാണ്! ഈ അത്യാധുനിക സ്റ്റേഷൻ, ആധുനികതയെ സുസ്ഥിരതയുമായി കൂട്ടിയിണക്കി, യാത്രാനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സജ്ജീകരിച്ചിരിക്കുന്നു”-എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ പങ്കിട്ടിരിക്കുന്നത്.

അടുത്ത 100 വർഷത്തെ ആവശ്യം മുന്നിൽ കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുന്നത്. റിസർവേഷൻ ഉൾപ്പെടെ ഒട്ടേറെ ടിക്കറ്റ് കൗണ്ടറുകൾ, കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക പാതകൾ, റെയിൽവേ ജീവനക്കാർക്കായി അപ്പാർട്മെന്റ്, വീതിയേറിയ നടപ്പാതകൾ, പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ഹോട്ടലുകൾ, മറ്റ് വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് പുതിയ സ്റ്റേഷനിൽ ഉണ്ടാവുക.

നിരവധി പേരാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കിട്ട പുതിയ റെയിൽവേ സ്റ്റേഷന്റെ വീഡിയോയ്‌ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് കമൻറ് ചെയ്തിരിക്കുന്നത്. “സുരേഷേട്ട നിങ്ങളിൽ പ്രതീഷവച്ചവർ നിരാശരാകില്ല, നിങ്ങളാണ് ശരി”, “എയർപോർട്ട് പോലെ ഒരു റെയിൽവേ സ്റ്റേഷൻ, വാക്ക് പാലിച്ച് SG” എന്നിങ്ങനെ നീളുന്നു തൃശൂർക്കാരുടെ കമന്റുകൾ.

 

 

Tags: BJP keralaCentral minister Suresh GopiBJP TrissurTrissur Railway Station
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies