നീരീക്ഷണ ശക്തിയും ബുദ്ധി കൂർമ്മതയും അളക്കുന്ന വ്യത്യസ്ത തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നാം പരീക്ഷിക്കാറുണ്ട്. പലപ്പോഴും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നമ്മെ വെള്ളം കുടിപ്പിക്കുമെങ്കിലും ഓരോരുത്തരുടെയും കാഴ്ച ശക്തി എത്രത്തോളമുണ്ടെന്ന് ഇവ തെളിയിക്കുന്നു. അത്തരത്തിൽ കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷനാണ് ഇപ്പോൾ നിങ്ങളെ കാത്തിരിക്കുന്നത്..
ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ടാസ്ക്. പച്ച പുതച്ച് നിൽക്കുന്ന മരങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനിടയിലൂടെ ഒഴുകുന്ന അരുവിയും നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇതിനിടയിൽ ഒരു മൃഗവും ഒളിഞ്ഞിരിപ്പുണ്ട്. 10 സെക്കൻഡിനുള്ളിൽ ഈ മൃഗത്തെ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ കാഴ്ച ശക്തി അപാരം തന്നെ..
സൂക്ഷിച്ച് നോക്കിയിട്ടും കണ്ടെത്താൻ സാധിച്ചില്ലേ? എങ്കിൽ കൂട്ടമായി നിൽക്കുന്ന മരങ്ങൾക്കിടയിലേക്ക് നോക്കിക്കോളൂ.. ഒളിഞ്ഞിരിക്കുന്ന മാനിനെ കണ്ടെത്താൻ സാധിക്കും. ഇനിയും കണ്ടെത്താൻ സാധിക്കാത്തവർ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കിക്കോളൂ..