ദീപാവലി ആഘോഷങ്ങൾ രാജ്യത്താകെ അലയടിക്കുകയാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷങ്ങളിൽ പൊടിപൊടിക്കുകയാണ്. ഇതിനിടയിൽ ബോളിവുഡിലെ പവർ കപ്പിൾസ് എന്നറിയപ്പെടുന്ന ആലിയ- രൺബീർ ദമ്പതികളുടെയും ഇവരുടെ മകളായ രാഹയുടെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം കാറിന്റെ സമീപത്തേക്ക് നടക്കുന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പാപ്പരാസികൾ പങ്കുവച്ചത്. ആലിയയുടെ ഒക്കത്തിരുന്ന് ക്യൂട്ട് എക്‌സ്പ്രഷൻ ഇടുന്ന രാഹയാണ് ചിത്രത്തിലെ താരം. മൂക്ക് കൊണ്ടും ചുണ്ട് കൊണ്ടും ക്യൂട്ട് എക്‌സ്പ്രഷൻ ഇടുന്ന രാഹയുടെ ചിത്രങ്ങൾ വൈറലായതോടെ കൊച്ചു രാജകുമാരി എന്ന് അഭിസംബോധന ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
View this post on Instagram
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒരേ നിറത്തിലുള്ള വസ്ത്രമാണ് രാഹയും രൺബീറും ധരിച്ചത്. കുർത്തയും പാന്റുമായിരുന്നു രൺബീറിന്റെ വേഷം. ആലിയയാകട്ടെ ഓറഞ്ച് നിറത്തിലുള്ള ടോപ്പും പാന്റ്‌സും പിങ്ക് നിറത്തിലുള്ള ദുപ്പട്ടയുമാണ് ധരിച്ചത്. താരങ്ങളുടെ ദീപാവലി ആഘോഷങ്ങൾ നിമിഷ നേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്.