മേടം രാശി(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കുടുംബത്തിൽ സ്വസ്ഥതയും സമാധനവും ഉണ്ടാകും, മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ഐക്യം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും.
ഇടവം രാശി(കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ശത്രുഹാനി, ധനനേട്ടം, ബിസിനസ്സുകാർക്ക് പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന സ്ഥിതി വിശേഷം എന്നിവ അനുഭവത്തിൽ വരും.
മിഥുനം രാശി(മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബം വിട്ട് മാറി നില്ക്കേണ്ട അവസ്ഥ ഉണ്ടാകും. യാത്രയിൽ അപകടം ഉണ്ടാവാനും സാധ്യത ഉണ്ട്. ഉദര അസുഖം വരുവാൻ സാധ്യത ഉണ്ട്.
കർക്കിടകം രാശി(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബത്തിൽ മാതാപിതാക്കൾക്കോ ജീവിതപങ്കാളിക്കോ തനിക്കോ രോഗാദിദുരിതം വരുവാനും ആശുപത്രിവാസത്തിനും സാധ്യതയുണ്ട്. നിദ്രാഭംഗം, ശർദ്ദി, ഉദരരോഗംഎന്നിവ അലട്ടും.
ചിങ്ങം രാശി(മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
തൊഴിൽ വിജയം, ശത്രുക്കളുടെ മേൽ വിജയം, കേസുകളിൽ അനുകൂലമായ വിധി, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനുള്ള അവസരം, ഭക്ഷണസുഖം എന്നിവ ലഭിക്കും.
കന്നി രാശി(ഉത്രം അവസാനമുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാനസികമായും ശാരീരികമായും സാമ്പത്തികമായും പ്രശ്നങ്ങൾ രൂക്ഷമാകുന്ന സമയമാണ്. കുടുംബപരമായി അസ്വസ്ഥതകൾ ഉടലെടുക്കും. അപമാനം, നേത്ര-ശിരോരോഗം വർദ്ധിക്കുവാൻ ഇടയാകും.
തുലാം രാശി(ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം ലഭിക്കും. പല സമയങ്ങളിലും ഭാഗ്യാനുഭവം അനുഭവപ്പെടും. ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനി അപമാനം എന്നിവ ഉണ്ടാകുവാൻ ഇടയാകും. സ്ത്രീകൾ മൂലം അപമാനമേൽക്കേണ്ടി വരും. വരവിനേക്കാൾ ചെലവ് കൂടും.
ധനു രാശി(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മകരം രാശി(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ബന്ധുജന സമാഗമം, തൊഴിൽ വിജയം, ദാമ്പത്യഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും
കുംഭം രാശി(അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ശത്രുക്കളെകൊണ്ട് ഉപദ്രവം കൂടും. അന്യ ജനങ്ങളിൽ നിന്നും മോശമായ അനുഭവം ഉണ്ടാകും. സ്വത്ത് കേസുകളിലോ മറ്റു ഏതെങ്കിലും കേസുകളിൽ പെട്ട് ജയിൽ വാസം വരാൻ യോഗമുണ്ട്.
മീനം രാശി(പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വിഷഭയം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. അനാവശ്യമായ സംസാരം മൂലം ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാൻ സാധ്യതയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V