ദീപാവലി ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും. സ്വകാര്യ വസതിയിൽ വ്യാഴാഴ്ചയായിരുന്നു പ്രൗഢ ഗംഭീരമായ ആഘോഷം നടന്നത്. ദീപാവലിയുടെ തലേദിവസമാണ് ഋഷി സുനക് പ്രതിപക്ഷ നേതൃത്വ സ്ഥാനം ഒഴിഞ്ഞത്. നിരവധി പേർ പൂജകളിലും തുടർന്നുള്ള ചടങ്ങുകളിലും പങ്കെടുത്തു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ
അക്ഷിത സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഋഷിയും സുനക്കും അക്ഷിതയും അതിഥികൾക്ക് പ്രസാദം നൽകുന്ന ചിത്രങ്ങളും ഇതിലുണ്ട്.

” ഈ ദീപാവലിയിൽ സന്തോഷത്തോടെയും നന്ദിയോടെയും പുതിയ തുടക്കങ്ങളെ സ്വീകരിക്കുന്നു. ഈ പ്രകാശം എല്ലാവർക്കും അനുഗ്രഹങ്ങൾ നൽകട്ടെ. ദീപാവലി ആശംസകൾ!” അക്ഷിത കുറിച്ചു.

ഒക്‌ടോബർ 30 നാണ് സുനക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രാജിവെച്ചത്. ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രിയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിലെ 10-ൽ ആദ്യമായി ദിപാവലി എത്തിയത് 2022ൽ ഋഷിയുടെ കാലത്താണ്. ഋഷി സുനക്ക് പടിയിറങ്ങിയെങ്കിലും തനി ബ്രിട്ടീഷുകാരനായ കീര്‍ സ്റ്റര്‍മാര്‍ക്കും ദീപാവലി ആഘോഷത്തിന് ഒട്ടും കുറവ് വരുത്തിയില്ല. ദീപങ്ങളുടെ ഉത്സവത്തെ അതേ ആദരവോടെയും ആവേശത്തോടെയുമാണ് ഇപ്പോള്‍ ബ്രിട്ടനും എതിരേല്‍ക്കുന്നത്. സ്‌കൂളുകള്‍ മുതല്‍ കൗണ്‍സില്‍ ഹാളുകള്‍ വരെ ആഘോഷത്തിന്റെ നിറപ്പകിട്ടിലാണ്. മുൻപ് ലിറ്റിൽ ഇന്ത്യയെന്ന് വിളിപ്പേരുള്ള ലെസ്റ്ററിൽ മാത്രമാണ് ദീപാവലി ആഘോഷിച്ചത്. ഋഷി സുനക്കിന്റെ വരവോടെ അത് ബ്രിട്ടനിൽ മുഴുവൻ വ്യാപിക്കുകയായിരുന്നു.















