തൃശൂർ: ചികിത്സ കിട്ടാതെ ഒരു വയസുകാരൻ മരിച്ചതായി പരാതി. ഒല്ലൂരിൽ സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത് വന്നു.
പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധൻ ഇല്ലാതെ നഴ്സ് ചികിത്സക്കുകയായിരുന്നു. വൈകുന്നേരം 4.30 മുതൽ ഒൻപത് മണി വരെ യാതൊരു മരുന്നും കുട്ടിക്ക് നൽകിയില്ല. കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്ന വിശദീകരണവുമായി സ്വകാര്യ ആശുപത്രി രംഗത്തെത്തി. ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന വിവരം.