സാധാരണയായി ആഘോഷവേളകൾ വരുമ്പോൾ എല്ലാവരും വീട് വൃത്തിയാക്കാറുണ്ട് . വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാനും , ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകാനുമാണ് ഇങ്ങനെ ചെയ്യുന്നത് . ഇവിടെയിതാ ദീപാവലിയ്‌ക്ക് വീട് വൃത്തിയാക്കാനിറങ്ങിയ യുവതിയ്‌ക്ക് ലഭിച്ചത് 500 ന്റെയും , 1000 ത്തിന്റെയും പഴയ നോട്ട്കെട്ടുകളാണ്.
ദീപ്തി ഗബ എന്ന യുവതിയാണ് ദീപാവലി ദിനത്തിൽ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചത് . 8 വർഷത്തിന് മുൻപ് താൻ ഒളിപ്പിച്ച പണം മറന്ന് പോയിരുന്നുവെന്നും , ദീപാവലി ശുചീകരണത്തിനിടെ ഇപ്പോൾ കണ്ടെത്തിയെന്നും വീഡിയോയിൽ അവർ പറയുന്നു .
നിരവധി പേരാണ് ഈ വീഡിയോയ്‌ക്ക് രസകരമായ കമൻ്റുകൾ ഇട്ടിരിക്കുന്നത്. ഇത്രയും വർഷമായി വീട് വൃത്തിയാക്കിയില്ലേ..? എന്നും , 8 വർഷമായി എന്തുകൊണ്ടാണ് നിങ്ങൾ ദീപാവലി ആഘോഷിക്കാത്തതെന്നും ചിലർ ചോദിക്കുന്നുണ്ട്.















