മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ദാമ്പത്യ ഐക്യം, രോഗശാന്തി, വ്യവഹാര വിജയം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ശത്രുഹാനി, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം ഗുണാനുഭവങ്ങൾ കിട്ടുവാൻ ഇടയുണ്ട്. തൊഴിൽ ലാഭം, ധന നേട്ടം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കും. അപമാനം, ധനക്ലേശം എന്നിവ ഉണ്ടാകും. ശിരോ രോഗം ഉണ്ടാവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബ-ഭാര്യ-സന്താന സുഖക്കുറവ് അനുഭവപ്പെടും. ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് വരാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും അവസരം ലഭിക്കും. സത്സുഹൃത്തുക്കൾ, ഭക്ഷണ സുഖം, വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാനമുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കൃഷി-പക്ഷി-മൃഗാദികൾക്ക് നാശം അവമൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും. രോഗാദി ദുരിതങ്ങൾ അലട്ടും. തൊഴിൽപരമായും മാനസികമായും ക്ലേശം വർദ്ധിക്കും. ശിരോരോഗം മുള്ളവർ ജാഗ്രത പാലിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സ്ഥാനപ്രാപ്തി, ആരോഗ്യ വർദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യ അനുഭവങ്ങൾ, ഭാര്യസുഖം, സത്സുഹൃത്തുക്കൾ എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രോഗാദി ദുരിതം അനുഭവപ്പെടുകയും ശരീര സുഖഹാനി ഉണ്ടാവുകയും ചെയ്യും. വരവിനേക്കാൾ ചെലവ് ഉണ്ടാകുകയും ധനക്ലേശം വരികയും ചെയ്യും. സ്ത്രീകൾ മൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ ബന്ധുജന പ്രീതി, മനഃസന്തോഷം,ദാമ്പത്യ ഐക്യം, ബന്ധു ജന സമാഗമം, സത്സുഹൃത്ത് ഭാഗ്യം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ശത്രുഭയം, വ്യവഹാരപരാജയം, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
രോഗാദിദുരിതങ്ങൾ അലട്ടും. ശത്രു ദോഷം, വ്യപഹാര പരാജയം മനശാന്തി കുറവ് എന്നിവ അനുഭവപ്പെടും. ബന്ധു ജനങ്ങളുമായും സുഹൃത്തുക്കളുമായും കലഹത്തിന് സാധ്യത ഉണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)