ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് രശ്‌മിക മന്ദാന. സോളോ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട താരം ഫോട്ടോകൾ എടുത്തതിന് ആനന്ദ് ദേവരകൊണ്ടയ്‌ക്ക് ക്രെഡിറ്റ് നൽകുകയും ചെയ്തു.
രശ്‌മിക ഇതിനുമുൻപും പല വിശേഷാവസരങ്ങളും വിജയ് ദേവരകൊണ്ടയുടെ വീട്ടിൽ ആഘോഷിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒരിക്കലും പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഫോട്ടോകളിലും പശ്ചാത്തലത്തിലുമുള്ള സമാനതകളിലൂടെയാണ് ആരാധകർ ഇക്കാര്യം ഉറപ്പാക്കുന്നത്.
“ദീപാവലി ഫോട്ടോഷൂട്ട് കഴിഞ്ഞു. എന്റെ പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകൾ,” എന്ന അടിക്കുറിപ്പോടെയാണ് രശ്‌മിക ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സ്‌കേർട്ടിനൊപ്പം എംബ്രോയിഡറി വർക്കോടുകൂടിയ ഐവറി കട്ട് ഔട്ട് കുർത്തയാണ് താരം ധരിച്ചിരിക്കുന്നത്.
View this post on Instagram
അതേസമയം വിജയ് ദേവരകൊണ്ടയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ടു. മാതാപിതാക്കൾക്കും സഹോദരൻ ആനന്ദ് ദേവരകൊണ്ടയ്‌ക്കുമൊപ്പം താരത്തിന്റെ പ്രിയപ്പെട്ട വളർത്തുനായയും ചിത്രങ്ങളിലുണ്ട്. വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ സജീവമാണ്. എന്നാൽ ഇരുവരും ഇത് പരസ്യമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
View this post on Instagram