ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ട്രംപ്; റിപ്പബ്ലിക്കൻ നേതാവിനെ പ്രശംസിച്ച് ഇസ്കോൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ട്രംപ്; റിപ്പബ്ലിക്കൻ നേതാവിനെ പ്രശംസിച്ച് ഇസ്കോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 10:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളെ അപലപിച്ച റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ആഗോള ഹിന്ദു ആത്മീയ പ്രസ്ഥാനമായ ഇസ്കോൺ. അതേസമയം ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് മുന്നിൽ ആഗോള നേതാക്കൾ മൗനം പാലിക്കുന്നതിൽ ഇസ്‌കോൺ ഇന്ത്യ വൈസ് പ്രസിഡൻ്റ് രാധാരാമൻ ദാസ് ശക്തമായ ആശങ്ക രേഖപ്പെടുത്തി.

ബംഗ്ലാദേശിൽ ഹിന്ദു സ്ത്രീകൾ ഇരകളാക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ രാധാരാമൻ ദാസ് ചൂണ്ടിക്കാട്ടി. മിക്ക കേസുകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് അതിക്രമങ്ങൾക്ക് ഇരയാകുന്നത്. “ഒക്ടോബറിൽ മാത്രം ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള നിരവധി ബലാത്സംഗ സംഭവങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു. എന്നിട്ടും ഈ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയിൽ നിന്നും ലോക നേതാക്കളിൽ നിന്നും കടുത്ത നിശബ്ദത തുടരുന്നു,” അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സുരക്ഷയ്‌ക്കും അവകാശങ്ങൾക്കും വേണ്ടി വാദിക്കുന്നത് ആരാണെന്ന് ഹിന്ദു സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 1978-ൽ അമേരിക്കയിലെ ആദ്യത്തെ രഥയാത്രയ്‌ക്ക് ന്യൂയോർക്കിൽ അദ്ദേഹം സൗകര്യമൊരുക്കിയതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് ഹിന്ദു സമൂഹത്തിന് ട്രംപ് നൽകിയ ചരിത്രപരമായ സംഭാവനകൾ രാധാരാമൻ ദാസ് ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച തന്റെ ദീപാവലി സന്ദേശത്തിൽ മതവിരുദ്ധ അജണ്ടകളിൽ നിന്ന് അമേരിക്കൻ ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന ട്രംപ് ഇന്ത്യയുമായും തന്റെ നല്ല സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമേരിക്കയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

Tags: bangladeshdonald trumpIskconRepublican presidential candidateAtrocities against Hindus
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies