ജിയോക്ക് പകരം ജിയോ മാത്രം! ഡാറ്റ സ്പീഡിൽ ഒരു രക്ഷയുമില്ല; ആ​ഗോള ടെലികോം രം​ഗത്ത് ആധിപത്യം തുടരുന്നു; റിപ്പോർട്ട് 
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിയോക്ക് പകരം ജിയോ മാത്രം! ഡാറ്റ സ്പീഡിൽ ഒരു രക്ഷയുമില്ല; ആ​ഗോള ടെലികോം രം​ഗത്ത് ആധിപത്യം തുടരുന്നു; റിപ്പോർട്ട് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

വീണ്ടും ആധിപത്യം തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാവായ റിലയൻസ് ജിയോ. തുടർച്ചയായ മൂന്നാം പാദത്തിലും മൊബൈൽ ഡാറ്റാ ട്രാഫിക്കിൽ ജിയോ മുന്നിലെത്തി. അന്താരാഷ്‌ട്ര കൺസൾട്ടിംഗ് സ്ഥാപനമായ ടിഫിഫിഷ്യന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഡാറ്റാ ട്രാഫിക്കിൽ 24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ടെലികോം രം​ഗത്തെ നേതാവായി ജിയോ മാറുന്നതിന്റെ സൂചനയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ നെറ്റ്വർക്കിലൂടെ സഞ്ചരിക്കുന്ന ഡാറ്റയ്‌ക്കാണ് ഡാറ്റാ ട്രാഫിക് എന്നുവിളിക്കുന്നത്. ജിയോയുടെ പ്രധാന എതിരാളിയായ എയർടെൽ വർഷം തോറും 23 ശതമാനം വളർച്ച കൈവരിച്ചു. മൊബൈൽ ഡാറ്റ ഉപയോഗത്തിൽ ജിയോ ഗണ്യമായ കുതിപ്പ് നിലനിർത്തുകയാണ്. അതേസമയം ചൈന മൊബൈൽ രണ്ട് ശതമാനം വർദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്.

ഡാറ്റ ട്രാഫിക്കിൽ മുൻപിലാണെങ്കിലും വരിക്കാരുടെ എണ്ണത്തിൽ‌ ജിയോ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈയിൽ താരിഫ് ഉയർത്തിയതോടെ വൻ ഇടിവാണ് വരിക്കാരുടെ എണ്ണത്തിൽ ജിയോ ഉൾപ്പടെയുള്ള ടെലികോം ദാതാക്കൾക്കുണ്ടായിരിക്കുന്നത്. ജൂലൈ മുതൽ ജിയോയ്‌ക്ക് നഷ്ടപ്പെട്ടത് 11 ദശലക്ഷം ഉപയോക്താക്കളെയാണ്. ഏപ്രിൽ-ജൂൺ പാദത്തിൽ 489.7 ദശലക്ഷം വരിക്കാരുണ്ടായിരുന്നത് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 478.8 ദശലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും 5ജി സേവനം ഉപയോക്താക്കളെ ആകർഷിക്കുന്നു.

ജിയോയുടെ 5G ഉപയോക്താക്കളുടെ എണ്ണം 148 ദശലക്ഷത്തിലെത്തി. ഓരോ ജിയോ ഉപയോക്താവും പ്രതിമാസം ശരാശരി 31 ജിബി ഡാറ്റ ഉപയോഗിക്കുന്നു. ജിയോയ്‌ക്ക് ക്ഷീണം വന്നപ്പോൾ ലാഭമായത് ബിഎസ്എൻഎല്ലിനാണ്. 5.5 ദശലക്ഷം വരിക്കാരെയാണ് ബിഎസ്എൻഎൽ നേടിയത്. ജൂലൈയിൽ മാത്രം മൂന്ന് ദശലക്ഷം വരിക്കാരെയും ഓഗസ്റ്റിൽ 2.5 ദശലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു.

Tags: jioFEATURED2global telecom industry
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies