തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ സെനറ്റ് അംഗത്വത്തിൽ കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദിവ്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലഭിച്ച പരാതികളിലാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.
നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ അറസ്റ്റിലായ ദിവ്യ റിമാൻഡിലാണ്. ഇതേത്തുടർന്ന് ദിവ്യയുടെ സെനറ്റ് അംഗത്വം ചേദ്യം ചെയ്ത് നിരവധി പരാതികൾ ചാൻസലർ കൂടിയായ ഗവർണർക്ക് ലഭിച്ചിരുന്നു.
ഒരാഴ്ചയ്‌ക്കുള്ളിൽ വിശദീകരണം നൽകണമെന്നും ദിവ്യയെ സെനറ്റ് അംഗത്വത്തിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ അറിയിക്കണമെന്നും ഗവർണർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ എന്ന നിലയിൽ ദിവ്യയെ സർക്കാരാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.
അറസ്റ്റിലായ സാഹചര്യം കണക്കിലെടുത്തും വിസിയുടെ വിശദീകരണം പരിശോധിച്ച ശേഷവും ദിവ്യയെ സെനറ്റിൽ നിന്നും മാറ്റാനുള്ള നടപടി രാജ്ഭവൻ സ്വീകരിക്കാണ് സാദ്ധ്യത.















