കൊൽക്കത്തയിൽ ജനിച്ച അനിഷ് സർക്കാർ എന്ന മൂന്നുവയസുകാരൻ തിരുത്തിയത് ചെസ് റേറ്റിംഗിലെ ചരിത്രം. FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അനിഷ് സ്വന്തമാക്കിയത്. മൂന്നു വയസും എട്ടുമാസവും പ്രായമുള്ളപ്പോഴാണ് അനിഷ് റേറ്റിംഗ് നേടിയത്. 1555 ആണ് റേറ്റിംഗ്. പശ്ചിമ ബംഗാൾ സ്റ്റേറ്റ് അണ്ടർ 9 ഓപ്പണിലായിരുന്നു മത്സരവിഭാഗങ്ങളിലെ അനിഷിന്റെ അരങ്ങേറ്റം.
ഓക്ടോബറിൽ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മൂന്നു വയസുകാരനെ ചരിത്ര നേട്ടത്തിലെത്തിച്ചത്. എട്ടിൽ 5.5 പോയിൻ്റ് നേടിയ അനിഷ് പങ്കെടുത്ത 140 പേരിൽ 24-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫിഡേ റേറ്റ് ചെയ്യപ്പെട്ട ആരവ് ചാറ്റർജിയെയും അഹിലൻ ബയ്ശ്യ എന്നിവരെ കീഴടക്കാനും മൂന്നു വയസുകാരന് കഴിഞ്ഞു. ലോക നാലാം നമ്പർ താരം അർജുൻ എരിഗെയ്സിയെ നേരിടാനും അനിഷിന് സാധിച്ചു. പശ്ചിമ ബംഗാൾ സ്റ്റേറ്റ് അണ്ടർ 13 ഓപ്പണിലാണ് അനിഷ് ഔദ്യോഗികമായി ഫിഡേ റേറ്റിംഗ് നേടിയത്.
Anish Sarkar.
3 years & 8 months old.The youngest ever FIDE rated player.
A 1555 ratingAt the age of 69 I think I play at a level of 1500.
I better play him while I can still keep up for a few moves..!#IndianChess
Anish Sarkar rating. pic.twitter.com/JbErEwKVUD
— anand mahindra (@anandmahindra) November 2, 2024