കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്ക് മേൽ അവകാശവാദമുന്നയിച്ച് വഖഫ് ബോർഡ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്ക് മേൽ അവകാശവാദമുന്നയിച്ച് വഖഫ് ബോർഡ്

ഗോൾ ഗുംബസ്, കലബുറഗി കോട്ടകൾ,ബിദാർ കോട്ടകൾ,വിജയപുരയിലെ ബാരാ കമാൻ,ഇബ്രാഹിം റൗസ, എന്നിവ തങ്ങളുടേതെന്ന് വഖഫ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 08:18 am IST
FacebookTwitterWhatsAppTelegram

ഹുബ്ബള്ളി: ഭീകരമായ വഖഫ് അധിനിവേശം തുടരുന്ന കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്കു മേൽ അവർ അവകാശവാദമുന്നയിച്ചതിന്റെ രേഖകൾ പുറത്ത്. പ്രസിദ്ധമായ ഗോൾ ഗുംബസ്, ഇബ്രാഹിം റൗസ, വിജയപുരയിലെ ബാരാ കമാൻ,ബിദാർ കോട്ടകൾ, കലബുറഗി കോട്ടകൾ എന്നിവയുൾപ്പെടെ കർണാടകയിലുടനീളമുള്ള 53 ചരിത്ര സ്മാരകങ്ങളെങ്കിലും തങ്ങളുടേതാണെന്ന് വഖഫ് ബോർഡ് അവകാശപ്പെടുന്നു. ശ്രീരംഗപട്ടണത്തിലെ മസ്ജിദ്-ഇ-അലയും എഎസ്ഐയുടെ ഹംപി സർക്കിളിൽ ആറ് സ്മാരകങ്ങളും ബെംഗളൂരു സർക്കിളിൽ നാല് സ്മാരകങ്ങളും വഖഫ് ബോർഡ് അവകാശപ്പെടുന്നു. വിജയപുര (ബീജാപ്പൂർ) സ്മാരകങ്ങൾ വരുന്ന ധാർവാഡ് സർക്കിളിൽ വഖഫ് അവകാശപ്പെടുന്ന മറ്റ് സ്മാരകങ്ങളുടെ പട്ടിക ലഭ്യമായിട്ടില്ല.

ഗോൾ ഗുംബസ്

ഡെക്കാൻ ഹെറാൾഡ് പത്രമാണ് വിവരാവകാശ നിയമത്തിലൂടെ നേടിയ വിവരങ്ങൾ പുറത്ത് വിട്ടത് .

ഇതിൽ, ആദിൽ ഷാഹിസിന്റെ പഴയ തലസ്ഥാന നഗരമായ വിജയപുരയിലെ 43 ചരിത്രസ്മാരകങ്ങൾ 2005-ൽ വഖഫ് ബോർഡ് വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചു. 2005-ൽ ധരംസിംഗിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരായിരുന്നു കർണാടകയിലുണ്ടായിരുന്നത്.

Majestic Ibrahim Rauza Mausoleum in Bijapur

2005-ൽ വിജയപുരയിലെ വഖഫ് ബോർഡിന്റെ ഡെപ്യൂട്ടി കമ്മീഷണറും ചെയർമാനുമായിരുന്ന മുഹമ്മദ് മൊഹ്‌സിൻ ആണ് ഈ സംരക്ഷിത സ്മാരകങ്ങൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചതെന്നു രേഖകളിൽ കാണിക്കുന്നു.

എന്നാൽ “എത്ര സ്മാരകങ്ങൾ വഖഫ് സ്വത്തായി പ്രഖ്യാപിച്ചെന്ന് എനിക്ക് ഓർമയില്ലെന്നും താൻ ചെയ്തതെല്ലാം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച സർക്കാർ ഗസറ്റ് വിജ്ഞാപനവും കക്ഷികൾ ഹാജരാക്കിയ ആധികാരിക ഡോക്യുമെൻ്ററി തെളിവുകളും അനുസരിച്ചാണ്” എന്നുമാണ് മൊഹ്‌സിൻ പറഞ്ഞത്.

വിജയപുരയിലെ ബാരാ കമാൻ

ഇപ്പോൾ വഖഫ് ബോർഡ് അധിനിവേശം നടത്തിയ ഈ സമരകങ്ങളിൽ മിക്കതും ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളായി 1914 നവംബർ 12 ന് അന്നത്തെ ബ്രിട്ടീഷ് സർക്കാർ വിജ്ഞാപനം ചെയ്തവയാണ്

ബിദാർ കോട്ടകൾ

1958-ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും ( Ancient Monuments and Archaeological Sites and Remains Act AMASR) നിയമവും ചട്ടങ്ങളും അനുസരിച്ച് ഈ വസ്തുവകകളുടെ “ഏക ഉടമ” ASI ആണ്. ഒരു പുരാതന സ്മാരകത്തിന്റെ ഉടമസ്ഥതയിൽ നിന്ന് എ എസ് ഐയെ ഡീനോട്ടിഫൈ ചെയ്യാനുള്ള വ്യവസ്ഥകളൊന്നുമില്ല. ചരിത്ര സ്മാരകങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനും സംരക്ഷണത്തിനുമുള്ള പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യയിൽ എ എസ് ഐക്ക് മാത്രമാണ്.

 

കലബുറഗി കോട്ടകൾ

2005 ൽ വഖഫ് സ്വത്തുക്കളാക്കി പ്രഖ്യാപിക്കപ്പെട്ട വിജയപുരയിലെ 43 സ്മാരകങ്ങളിൽ മിക്കവാറും എല്ലാ തന്നെ “മൂന്നാം കക്ഷികൾ” കയ്യേറ്റം ചെയ്യുകയോ വികൃതമാക്കുകയോ അശാസ്ത്രീയമായി നവീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന മുല്ല മസ്ജിദിന്റെയും യാക്കൂബ് ദാബുലിയുടെ പള്ളിയുടെയും ശവകുടീരത്തിന്റെയും പരിസരം മദ്രസയാക്കി മാറ്റി. ഈ സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ നിർദ്ദേശിക്കപ്പെട്ടവയാണ്.

Yakub Dabuli’s Mosque 

വിജയപുരയിലെ ഈ 43 സ്മാരകങ്ങൾ വികൃതമാക്കുകയും പ്ലാസ്റ്റർ, സിമൻ്റ് ഫാനുകൾ, എയർകണ്ടീഷണറുകൾ, ഫ്ലൂറസൻ്റ് ലൈറ്റുകൾ, എന്നിവ ഫിറ്റു ചെയ്യുകയും ടോയ്‌ലറ്റുകൾ പണിയുകയും ചെയ്തു. ചിലർ വസ്തുവകകൾ കൈക്കലാക്കി കടകളും സഥാപിച്ചിട്ടുണ്ട്. ഈ സ്മാരകങ്ങൾ വഖഫിൻ്റേതാണെന്ന് തെളിയിക്കാൻ ഉതകുന്ന യാതൊരു രേഖകളും വിജയപുര ഡിസി ഓഫീസോ വഖഫ് ബോർഡോ എഎസ്ഐക്ക് സമർപ്പിച്ചിട്ടില്ല.

സംരക്ഷിത സ്മാരകങ്ങൾ ദുരുപയോഗം ചെയ്യുകയും അനധികൃത വാണിജ്യ, പാർപ്പിട നിർമ്മാണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയം വിജയപുര ഡെപ്യൂട്ടി കമ്മീഷണർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കർണാടക ചീഫ് സെക്രട്ടറി എന്നിവർക്ക് 2007 മുതൽ പല തവണ കത്തുകൾ അയച്ചെങ്കിലും കാര്യമായ മറുപടിയില്ല.

Tags: WAQF BOARDwakf board
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies