കോഴിക്കോട് : മുനമ്പം വഖഫ് അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവുമായി കത്തോലിക്ക കോൺഗ്രസ്സ് രംഗത്തു വന്നു.
നൂറുകണക്കിനാളുകൾ പങ്കെടുത്ത ഐക്യദാർഢ്യ റാലി കത്തോലിക്ക കോൺഗ്രസ്സ് കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് നടത്തിയത്.
കോടഞ്ചേരി ഫോറോനാ വികാരി ഫാ: കുര്യാക്കോസ് ഐകുളമ്പിൽ റാലി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിലും ധാരാളം ആളുകൾ പങ്കെടുത്തു.
ഒരു പ്രത്യേക വിഭാഗം ജനതയുടെ വോട്ട് കിട്ടാൻ സത്യസന്ധത മറന്നു നടപ്പിലാക്കിയതാണ് വഖഫ് നിയമെന്ന് ഫാ: കുര്യാക്കോസ് ഐകുളമ്പിൽ പ്രസംഗത്തിൽ പറഞ്ഞു.
വില കൊടുത്ത് വാങ്ങിയ വസ്തു ഒരു സുപ്രഭാതത്തിൽ വഖഫ് ഭൂമിയാക്കി മാറ്റപ്പെട്ട മുനമ്പം മേഖലയിലെ ജനങ്ങളുടെ ദുരിതത്തിൽ ഐക്യദാർഢ്യം
പ്രഖ്യാപിച്ചു കൊണ്ട് ധാരാളം സംഘടനകളാണ് മുന്നോട്ട് വരുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമരപ്പന്തൽ സന്ദർശിച്ചിരുന്നു.















