യു.എൻ ഹാബിറ്റാറ്റ് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡ് 2024 ഏറ്റുവാങ്ങി തലസ്ഥാനത്ത് മടങ്ങിയെത്തിയ മേയർ ആര്യാ രാജേന്ദ്രനെ സ്വീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ. ചില സിപിഎം കൗൺസിലർമാരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
സ്വീകരണത്തിന് നന്ദി പറഞ്ഞ് മേയർ ആര്യ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഫെയ്സ്ബുക്കിലാണ് അവർ കുറിപ്പിട്ടത്. എന്നാൽ അവാർഡിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിവിധ ചർച്ചകളും ഉയർന്നിട്ടുണ്ട്. അവാർഡിന്റെ ആധികാരികത ചോദ്യം ചെയ്താണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.ചില ട്രോളുകളും എത്തിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രിയസഖാക്കൾ നൽകിയ സ്നേഹോഷ്മളമായ സ്വീകരണം. നഗരത്തിനായി പ്രവർത്തിക്കാൻ അവസരം നൽകിയ ജനങ്ങൾക്കും പാർട്ടിക്കും നന്ദി–എന്നായിരുന്നു കുറിപ്പ്.
.സുസ്ഥിര വികസനത്തിനുള്ള ആഗോള പുരസ്കാരമാണ് ഹാബിറ്റാറ്റ് ഷാംഗ്ഹായ് അവാര്‍ഡ്. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ മേയര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.















