മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വകാര്യ വസതികളിൽ മുൻനിരയിലാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ആൻ്റിലിയ എന്ന വീട്. അതും വഖ്ഫ് ബോർഡിന്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന വാദവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി.
മുകേഷ് അംബാനിയുടെ വീട് വഖ്ഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെ എന്നാണ് ഒവൈസി മറുപടി നൽകിയത്. ടിവി9-ന് നൽകിയ അഭിമുഖത്തിലാണ് ഒവൈസി അവകാശവാദം ഉന്നയിച്ചത്.
നേരത്തെ വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കും ആൻ്റിലിയ വഖ്ഫ് സ്വത്താണെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് ഇത്തരം പ്രസ്താവനകൾ പടച്ചുവിടുന്നത്.
മുംബൈയിൽ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആൻ്റിലിയയിൽ അംബാനി കുടുംബം താമസം ആരംഭിച്ച് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ഇത്തരം അവകാശവാദങ്ങൾ ഉഇന്നയിക്കുന്നതെന്നും ശ്രദ്ധേയമാണ്.