എരുമേലിയിലെ വില ഏകീകരണം: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ല, ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നേതാവ് എൻ. ഹരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എരുമേലിയിലെ വില ഏകീകരണം: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ല, ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നേതാവ് എൻ. ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 08:42 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: മണ്ഡലകാലത്ത് എരുമേലിയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. പ്രശ്‌നത്തിൽ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ഭക്തർ ആചാരത്തിന്റെ ഭാഗമായി വാങ്ങുന്ന പൂജാ സാധനങ്ങൾക്കും ദ്രവ്യങ്ങൾക്കും കാലങ്ങളായി കൊള്ള വിലയാണ് ഈടാക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. വ്യാപക പരാതിയെ തുടർന്ന് ഇക്കുറി വില ഏകീകരണത്തിനായി ദേവസ്വം മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ല ഭരണകൂടം യോഗം വിളിച്ച് ചേർത്തു. എന്നാൽ യോഗത്തിൽ ഒരു വിഭാഗം ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. വില ഏകീകരിച്ചാൽ കച്ചവടക്കാർക്ക് നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഇവർ എതിർപ്പറിയിച്ചത്. ഇതിനെ തുടർന്ന് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.

കച്ചവട സ്ഥാപനങ്ങൾക്കുള്ള ലേലം നേരത്തെ ഉയർന്ന തുകയ്‌ക്ക് നൽകിയതിനാൽ ഇനി ഏകീകരണം സാധ്യമല്ല എന്ന നിലപാടിലാണ് ജമാഅത്ത് പ്രസിഡൻറ്. ഇക്കാര്യത്തിൽ ജമാഅത്ത് പ്രസിഡൻ്റിന്റെ നിലപാട് തന്നെയാണോ ജമാഅത്തിനു ഉള്ളതെന്ന് അറിയാൻ താത്പ്പര്യമുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു.

എരുമേലിയിലെ വില നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും നോക്കുകുത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല സീസൺ ചൂഷണരഹിതമാക്കാനും ഭക്തർക്ക് കുറഞ്ഞ നിരക്കിൽ പൂജാ വസ്തുക്കൾ ലഭ്യമാക്കാനും നടപടിയെടുക്കണം. ഇതിന് ദേവസ്വം മന്ത്രി നേരിട്ട് ഇടപെടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

Tags: SABARIMALAPriceAyyappa devoteesERumelipooja thingsprice unificationBJP leader N Hari
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies