വാഷിംഗ്ടൺ: അഭിപ്രായ വ്യത്യാസങ്ങൾക്കും വാക്പോരുകൾക്കും അന്ത്യം കുറിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് . ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണി മുതൽ നാളെ രാവിലെ 9.30 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 24.4 കോടി വോട്ടർമാരിൽ ഏഴ് കോടി ജനങ്ങൾ മുൻകൂർ സമ്മതിദാനവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിയ്‌ക്ക് വേണ്ടി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമലാ ഹാരിസും ജനവിധി തേടും. ഇന്ത്യൻ വംശജയായ കമല ഹാരിസാണ് കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന നേട്ടമാണ് സ്വന്തമാകുന്നത്.
2025 ജനുവരി ആറിനാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 17-നാണ് ഇലക്ടറൽ വോട്ടിംഗ് നടക്കുന്നത്. ജനകീയ വോട്ടിനേക്കാൾ ഇലക്ടറൽ കോളേജ് വോട്ടിനാണ് യുഎസ് തെരഞ്ഞെടുപ്പിൽ പ്രാധാന്യമുള്ളത്. 538 ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതിന് പിന്നാലെ ഇലക്ടറൽ കോളേജ് പിരിച്ചുവിടും. ജനുവരി 20-നാണ് പുതിയ പ്രസിഡൻ്റ് ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഎസിൽ സുരക്ഷ ശക്തമാക്കി. ഫിൽഡൽഫിയയിൽ വോട്ടെണ്ണൽ നടക്കുന്ന കെട്ടിടം മുള്ളുവേലികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഡെട്രോയിറ്റിലും അറ്റ്‌ലാന്റയിലും തെരഞ്ഞെടുപ്പ് ഓഫീസുകളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചു.