അഗർത്തല: അതിർത്തി കടന്നതിന് രണ്ട് ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ. ത്രിപുരയിലെ അതിർത്തി പ്രദേശമായ ജൽകുംബ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
മൂന്ന് ഇന്ത്യൻ പൗരന്മാരും സംഘത്തിലുണ്ട്. ബംഗ്ലാദേശിലുള്ള ബന്ധുവിനെ കാണാൻ പോയതാണെന്നും ബംഗ്ലാദേശിൽ കലാപം ഉണ്ടായതോടെ അവിടെ കുടുങ്ങുകയായിരുന്നെന്നും ഇന്ത്യൻ പൗരന്മാർ ആരോപിച്ചു. സംഭവത്തിൽ സബ്റൂം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശികൾ അതിർത്തി കടക്കുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണെന്നും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.