ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്ക് ഇന്നാണ് 36 വയസ് തികഞ്ഞത്. ആരാധകരും സെലിബ്രറ്റികളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇതിനിടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ പങ്കുവച്ച പോസ്റ്റാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്.
കോലി മക്കളെ ഒക്കത്തും കൈയും എടുത്ത് നിൽക്കുന്നൊരു ചിത്രമാണ് താരം പങ്കുവച്ചത്. ഇതിനാെപ്പം ഹാർട്ട്,ഈവിൾ ഐ തുടങ്ങിയ ഇമോജികളുമുണ്ട്. മക്കളായ അക്കായിയുടെയും വാമികയുടെയും മുഖം മറച്ചാണ് അനുഷ്ക ചിത്രം പങ്കുവച്ചത്. മക്കളുടെ ചിത്രം മീഡിയക്ക് മുന്നിൽ എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന ദമ്പതികളാണ് കോലിയും അനുഷ്കയും.
ഫോട്ടോ പെട്ടെന്ന് വൈറലായി. ആരാധകർ കമൻ്റ് സെക്ഷനിലും ആഘോഷം നിറച്ചു. “രാജാവ് രാജകുമാരനും രാജകുമാരിക്കും ഒപ്പം”, പോസ്റ്റ് ഒഫ് ദി ഡേ തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കുവച്ചത്. മക്കളുടെ സ്വകാര്യതയും ലളിത ജീവിതവും നയിക്കാനാണ് ഇരുവരും ലണ്ടനിലേക്ക് താമസം മാറ്റിയത്. ഇവർ വിദേശത്ത് സ്ഥിര താമസമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
View this post on Instagram
“>