പുരി: ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം. പുരി-ന്യൂഡൽഹി നന്ദൻ കാനൻ എക്സ്പ്രസിന് നേർക്ക് വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങൾ എറിയുകയുമായിരുന്നു.
ഒഡിഷയിലെ ഭദ്രക് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ട്രെയിന്റെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പൊലീസ് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
ഗാർഡ് കോച്ചിന്റെ ജനലാണ് ആക്രമണത്തിൽ തകർന്നത്. ഒഡിഷയിലെ പുരിയിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിനിന് നേരെ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം.