മുനമ്പം: വഖ്ഫ് വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. കേരള നിയമ സഭയ്‌ക്കകത്ത് പ്രതിപക്ഷവും ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത പ്രസ്താവനകളാണ്. മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുനമ്പത്ത് പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
മുനമ്പത്തെത്തിയ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ജനനങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വഖ്ഫ് ഭേദഗത്തിക്കെതിരെ ഇരുകൂട്ടരും ഒറ്റക്കെട്ടായി നിലകൊണ്ടു. ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ചു ഓടാനാകില്ല. കേരള നിയമ സഭയ്‌ക്കകത്ത് പ്രതിപക്ഷവും ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത പ്രസ്താവനകളാണ്. മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം. കശ്മീരിലെ ജനങ്ങളുടെ സംരക്ഷണത്തിനായി ആർട്ടിക്കിൾ 370 റദാക്കിയത് പോലെ വഖ്ഫ് നിയമത്തിലും കേന്ദ്ര സർക്കാർ ഭേദഗത്തി വരുത്തുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
വഖ്ഫ് അധിനിവേശത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം ഇഎസ് പുരുഷോത്തമൻ നയിച്ച പ്രതിഷേധ ജാഥയിൽ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. ചെറായിൽ നിന്ന് ആരംഭിച്ച ജാഥ മുനമ്പത്ത് സമാപിച്ചു. മുനമ്പം സമരവേദിയിൽ നിരാഹാരം അനുഷ്ഠിച്ചവർക്ക് ശോഭ സുരേന്ദ്രൻ നാരങ്ങാനീര് നൽകി ഇന്നത്തെ സമരം അവസാനിപ്പിച്ചു.















