വഖ്ഫ് ബോർഡ് കൊള്ള സംഘം; കുടപിടിക്കുന്നത് കോൺ​ഗ്രസ്, രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രമേയം പാസാക്കിയ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് ആർവി ബാബു

സമരപരിപാടികൾക്കൊരുങ്ങി ഹിന്ദു ഐക്യവേദി

Published by
Janam Web Desk

വഖ്ഫ് ബോർഡ് കൊള്ള സംഘമായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലാണ് വഖ്ഫ് അവകാശവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വഖ്ഫ് അധിനിവേശത്തിനെതിരെ ഹിന്ദു ഐക്യവേദി സമരപരിപാടികൾ നടത്തുമെന്ന് ആർവി ബാബു വ്യക്തമാക്കി. നവംബർ എട്ടിന് കലൂരിൽ‌ ജനകീയ കൺവെൻഷനും 11-ന് ചെറായിയിൽ മുനമ്പം ഭൂസംരക്ഷണ സമ്മേളനവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസാണ് വഖ്ഫിന് കുട പിടിക്കുന്നതെന്നും അവസരങ്ങൾ ഒരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി ഭീകരരെ സഹായിക്കുന്ന തരത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കിയ ചരിത്രമാണ് കേരളത്തിനുള്ളത്. മദനിക്ക് വേണ്ടിയും പൗരത്വ നിയമത്തിനെതിരെയും പ്രമേയം പാസാക്കി മുറവിളി കൂട്ടിയവർ മുനമ്പത്തെ ജനങ്ങളെ കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Share
Leave a Comment