സ്റ്റേജ് ഷോയ്‌ക്കിടെ കോഴിയുടെ കഴുത്ത് മുറിച്ച് രക്തം കുടിച്ച ഗായകനെതിരെ കേസ് . അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിൽ ഒക്ടോബർ 27നായിരുന്നു സംഭവം . ലൈവ് ഷോയ്‌ക്കിടെ കോൻ വായ് സൺ എന്ന ഗായകനാണ് കോഴിയെ കൊന്ന് രക്തം കുടിച്ചത് . സംഗീതപരിപാടി നടക്കവെ വേദിയിലേക്കെത്തിയ കോഴിയെ കഴുത്തറുത്ത് കൊല്ലുകയും വേദിയിൽ വച്ചുതന്നെ രക്തം കുടിക്കുകയുമായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . തുടർന്ന് മൃഗസംരക്ഷക സംഘടന പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർ മനുഷ്യനെ ദ്രോഹിക്കാനും മടിക്കില്ല. ഇവർ കൊടും കുറ്റവാളികളാണെന്നും മൃഗസംരക്ഷക സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് പെറ്റ അഭിപ്രായപ്പെട്ടു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ െചയ്തിരിക്കുന്നത്.















