മനാമ: ബികാസ് (ബഹ്റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്‌സ് സർവീസസ്) ന്റെയും കോൺവെക്‌സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ‘ദീപാവലി ഉത്സവ് 2024’ ആഘോഷ പരിപാടികൾ നവംബർ 8 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും.
രാവിലെ 9 ന് ആരംഭിക്കുന്ന രംഗോലി മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ടീമുകൾ പങ്കെടുക്കും. വൈകിട്ട് 4 ന് വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക കലാപരിപാടികൾ അരങ്ങേറും. 5.30 ന് ആരംഭിക്കുന്ന ഉദ്ഘാടന സഭയിൽ ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുക്കും. കൂടാതെ ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി വിശിഷ്ട അതിഥിയായും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഉദ്ഘാടന സഭയ്‌ക്കു ശേഷം വൈകുന്നേരം 7.30 ന് പിന്നണി ഗായകൻ നിഖിൽ മാത്യു നയിക്കുന്ന മ്യൂസിക് ബാൻഡിൽ സോണി ടിവി റിയാലിറ്റി ഷോ ഫൈനലിസ്‌റ് റിതു രാജ്, മഴവിൽ മനോരമ റിയാലിറ്റി ഷോ താരങ്ങളായ യദു കൃഷ്ണ, ശ്രീലക്ഷ്മി, വയലിനിസ്റ്റ് വിഷ്ണു നായർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.