അഭിഷേക് ബച്ചൻ- ഐശ്വര്യ റായ് ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതിനിടെ വമ്പൻ ട്വിസ്റ്റ്. ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും വിശേഷം. മണിരത്‌നത്തിന്റെ പുതിയ
ഹിന്ദി ചിത്രത്തിൽ താരദമ്പതികൾ ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ട്. 2007ൽ മണിരത്നത്തിന്റെ ഗുരു എന്ന ചിത്രത്തിൽ ദമ്പതികൾ അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് ഇവരുടെ പ്രണയം ശക്തമായത്. 2010 ൽ രാവണിലും ഇവർ ഒന്നിച്ചെത്തിയിരുന്നു.
അഭിഷേക്- ഐശ്വര്യ ദമ്പതികളുടെ വേർപിരിയലിനെ കുറിച്ച് അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. 2014-ലും, സമാനമായ വാർത്ത പ്രചരിച്ചിരുന്നു. ഞാൻ വിവാഹമോചനം നേടുമെന്ന് എന്നെ അറിയിച്ചതിന് നന്ദി! എപ്പോഴാണ് പുനർവിവാഹമെന്ന് എന്നെ അറിയിക്കുമോ? എന്നാണ് അഭിഷേക് പറഞ്ഞത്.
ഇപ്പോൾ അഭിഷേക് ബച്ചനും നടി നിമ്രത് കൗറുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന ഗോസിപ്പാണ് പ്രചരിക്കുന്നത്. വിവാഹമോചന വാർത്തകൾ തുടരെ വരുന്നുണ്ടെങ്കിലും അഭിഷേകോ ഐശ്വര്യയോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. വേർപിരിയൽ വാർത്തകളിൽ ബച്ചൻ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന സൂചനയുമുണ്ട്.















