തിരുവനന്തപുരം: സർവ്വീസ് പെൻഷൻകരെ അവഗണിക്കുകയും ക്ഷാമാശ്വാസം ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ നൽകാത്തതിലും പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ്. 5% ക്ഷാമാശ്വാസത്തിന്റെ 40 മാസത്തെ കുടിശ്ശികയും, 2019 ലെ പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും അനുവദിക്കാത്തതും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ആണ് പ്രതിഷേധം.
കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് നെയ്യാറ്റിൻകര ബ്ലോക്കിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പെൻഷൻ ട്രഷറിയുടെ മുന്നിൽ നടത്തിയ ധർണ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.
പെൻഷനേഴ്‌സ് സംഘ് മുൻ സംസ്ഥാന പ്രസിഡന്റ് പി പ്രഭാകരൻ നായർ സംസ്ഥാന കമ്മറ്റി എക്്‌സിക്യൂട്ടീവ് മെമ്പർ കെ ജയകുമാർ ബ്ലോക്ക് പ്രസിഡന്റ് ഡി. അനിൽ കുമാർ സെക്രട്ടറി എ അനിൽകുമാർ ഖജാൻജി വി.കെ രമേശൻ, ആർഎസ്എസ് നെയ്യാറ്റിൻകര ഖണ്ഡ് കാര്യവാഹ് സുദർശൻ ഉൾപ്പെടെയുളളവർ പരിപാടിയെ അഭിസംബോധന ചെയ്തു. തുടർന്ന് സർക്കാരിന്റെ പെൻഷൻകരോടുള്ള അവഗണനയ്‌ക്കും അനീതിക്കും എതിരെ പെൻഷൻ ട്രഷറി ആഫീസർക്കു നിവേദനവും നൽകി.