മോസ്‌കോ: ആദ്യമായി ഇന്റർനെറ്റ് സേവനങ്ങൾ ലഭിച്ചതിന് പിന്നാലെ റഷ്യയിലെത്തിയ ഉത്തരകൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായി മാറിയതായി റിപ്പോർട്ട്. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയയിൽ നിന്നുള്ള സൈനികർ റഷ്യയിലെത്തിയത്. ഇവിടെയെത്തിയ സൈനികർക്ക് മുൻപൊരിക്കലും തടസ്സങ്ങളില്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ സൈനികർ അശ്ലീല വീഡിയോകൾക്ക് അടിമകളായി മാറിയെന്നും ഫിനാൻഷ്യൽ ടൈംസ് കമന്റേറ്റർ ഗിഡിയൻ റാച്ച്മാൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
10,000ത്തോളം ഉത്തരകൊറിയൻ സൈനികരെയാണ് ഇത്തരത്തിൽ ഇന്റർനെറ്റ് കീഴടക്കിയതെന്നും റാച്ച്മാൻ പറയുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്റർനെറ്റ്-പോണുകളിൽ അടിമകളായെന്നും അദ്ദേഹം പറയുന്നു. ഉത്തരകൊറിയയിൽ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. എന്നാൽ റഷ്യയിൽ എത്തിയപ്പോൾ അത്തരത്തിൽ യാതൊരു നിയന്ത്രണങ്ങളും ഈ സൈനികർക്ക് മേൽ ഉണ്ടായിരുന്നില്ല. റഷ്യയിൽ ഇത്തരത്തിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ സൈനികർക്കും അവർക്ക് ആവശ്യമായത് ആക്‌സസ് ചെയ്യാൻ സാധിക്കുകയായിരുന്നു.
എന്നാൽ ഉത്തരകൊറിയൻ സൈനികർക്ക് അത്തരത്തിൽ ഇന്റർനെറ്റ് അഡിക്ഷൻ വന്നുവെന്നത് സ്ഥിരീകരിക്കാൻ തനിക്ക് സാധിക്കില്ലെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ആർമി ലഫ്റ്റനന്റ് കേണൽ ചാർലി ഡയറ്റ്സ് പറഞ്ഞു. അതേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ചാർലി ഡയറ്റ്‌സ് പറയുന്നു. യുക്രെയ്‌ന് എതിരായ പോരാട്ടത്തിന്റെ ഭാഗമാകുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയയിൽ നിന്നുള്ള സൈനികരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയുടെ കുർസ്‌ക് പ്രവിശ്യയിലാണ് ഉത്തരകൊറിയൻ സൈന്യം ആദ്യമായി യുക്രെയ്ൻ സേനയുമായി ഏറ്റുമുട്ടിയത്.















