ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയയിലും മോശം ഫോം തുടരുന്ന കെ.എൽ രാഹുൽ വീണ്ടും എയറിൽ ഓസ്ട്രേലിയ എയ്‌ക്കെതിരെ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടതോടെയാണ് താരം വീണ്ടും എയറിലായത്. 44 പന്തിൽ നിന്ന് പത്ത് റൺസായിരുന്നു സമ്പാദ്യം. ഇത്തവണ താരം പുറത്തായ രീതിക്ക് കൂടിയാണ് തെറി വിളി കേൾക്കുന്നത്.
ആദ്യ ഇന്നിംഗ്സിൽ ബോളണ്ടിന്റെ ഉഗ്രനാെരു പന്തിലാണ് പുറത്തായതെങ്കിൽ ഇത്തവണ സ്പിന്നറിന് മുന്നിൽ താനാെരു ബാറ്ററാണെന്ന കാര്യം പോലും രാഹുൽ മറന്നു പോയെന്നു വേണം പറയാൻ. ഇന്നിംഗ്സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. കോറി റോച്ചികിയോളിയാണ് പന്തെറിയാനെത്തിയത്. കുത്തിയുർന്ന പന്ത് സ്റ്റമ്പ് കണക്കാക്കി എത്തിയപ്പോൾ ഇത് പ്രതിരോധിക്കണോ ലീവ് ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു രാഹുൽ.
അതുകൊണ്ട് ബാറ്റ് അനക്കിയില്ല. ഇതിനിടെ കാലിനിടയിലൂടെ നൂഴ്ന്ന് കേറിയ പന്ത് രാഹുലിന്റെ ഓഫ് സ്റ്റമ്പ് ഇളക്കി. അന്തംവിട്ട് നിന്ന താരത്തിന് എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. ഇതിന്റെ വീഡിയോ വൈറലായതോടെ സ്പിന്നിന് മുന്നിൽ മുട്ടിടിക്കുന്ന ഇന്ത്യൻ യുവനിരയുടെ ഉദാഹരണമെന്ന പഴികളും ഉയർന്നു.
“Don’t know what he was thinking!”
Oops… that’s an astonishing leave by KL Rahul 😱 #AUSAvINDA pic.twitter.com/e4uDPH1dzz
— cricket.com.au (@cricketcomau) November 8, 2024















