തൃശൂർ: വിനോദസഞ്ചാരികളുടെ കാർ കാട്ടാന ആക്രമിച്ചു. അതിരപ്പിള്ളി വെറ്റിലപ്പാറ പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. കോഴിക്കോട് സ്വദേശികളുടെ കാറാണ് ആക്രമിച്ചത്.
അതിരപ്പള്ളി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. റോഡിൽ നിന്നിരുന്ന ആന കാർ ആക്രമിക്കുകയായിരുന്നു. കനത്ത മഴയുണ്ടായിരുന്നതിനാൽ ആനയെ സഞ്ചാരികൾ കണ്ടിരുന്നില്ല.
റോഡരികിൽ നിന്ന കാട്ടാന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാറിന്റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. കാർ ആക്രമിച്ചെങ്കിലും ആർക്കും പരിക്കില്ല.















