മല്ലു ഹിന്ദു ഗ്രൂപ്പ് വിഷയത്തിൽ പ്രതികരിച്ച് വിശ്വഹിന്ദു പരിഷത്ത്. കേരളത്തിൽ ഹിന്ദുവിന്റെ പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ സ്വാത്രന്ത്യമില്ലേയെന്ന് വിഎച്ച്പി വക്താവ് വിനോദ് ബെൻസൽ ചോദിച്ചു.
ഹിന്ദുഫോബിയയ്‌ക്ക് ഇരയാണ് ഐഎഎസ് ഉദ്യോഗസ്ഥനെന്ന് അദ്ദേഹം തുറന്നടിച്ചു. ‘മല്ലു ഹിന്ദു’ എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെന്ന പേരിൽ പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഇരയാക്കാനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നതെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. ഈ ഗ്രൂപ്പിൽ നിന്ന് ഇതുവരെ ഒരു മെസേജ് പോലും അയച്ചിട്ടില്ലെന്നതാണ് വലിയ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും സൃഷ്ടിച്ച എല്ലാ ഗ്രൂപ്പുകളെയും സംസ്ഥന സർക്കാർ നിരോധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ജിഹാദികൾക്കും മിഷനറി പ്രവർത്തനങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജവമുണ്ടോയെന്നും അദ്ദേഹം തുറന്നടിച്ചു. സർക്കാർ ജീവനക്കാരെല്ലാം അമ്പലങ്ങളിലോ പള്ളികളിലോ പോകാത്തവരാണെന്ന് സർക്കാരിന് പറയാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു എന്ന പേരിൽ വാട്സ്ഗ്രൂപ്പ് തുടങ്ങിയത് ഇത്ര വലിയ കുറ്റമാണെങ്കിൽ ജിഹാദി അല്ലെങ്കിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും സമാന രീതിയിൽ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
आज एक यक्ष प्रश्न खडा है कि क्या केरल में हिंदू व्हाट्सएप ग्रुप बनाना अपराध है!!
क्या हिंदू व्हाट्सएप ग्रुप बनाना अपराध है? जी हां, केरल की कम्युनिस्ट सरकार एक आईएएस अधिकारी को सिर्फ इसलिए प्रताड़ित करने की कोशिश कर रही है क्योंकि उसने कथित तौर पर ‘मल्लू हिंदू’ नाम से एक…— विनोद बंसल Vinod Bansal (@vinod_bansal) November 8, 2024
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിൻ ആയാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ഒരേ സമയം11 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ക്രീയേറ്റായത്.















