ദൃശ്യ, താള വിസ്മയമാകാൻ ലെജന്റ്‌സ് ലൈവ് ഇന്ന്; മുലുന്ദിൽ സുരേഷ് വാഡ്ക്കറുടെ പാട്ടിനൊപ്പം പടയണിക്കോലങ്ങളും അണിനിരക്കും
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India Maharashtra

ദൃശ്യ, താള വിസ്മയമാകാൻ ലെജന്റ്‌സ് ലൈവ് ഇന്ന്; മുലുന്ദിൽ സുരേഷ് വാഡ്ക്കറുടെ പാട്ടിനൊപ്പം പടയണിക്കോലങ്ങളും അണിനിരക്കും

Janam Web Desk by Janam Web Desk
Nov 9, 2024, 10:19 am IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈ മുലുന്ദിലെ മലയാളികൾക്ക് കലാസ്വാദനത്തിന്റെ പുതിയ അനുഭവമൊരുക്കാൻ ലെജന്റ്‌സ് ലൈവ്. മുലുന്ദ് കാളിദാസ് നാട്യ മന്ദിർ ഹാളിൽ ഇന്ന് (ശനിയാഴ്ച, നവംബർ 9) വൈകീട്ട് 7 മണിക്കാണ് പരിപാടി. ഗായകൻ സുരേഷ് വാഡ്ക്കറുടെ പാട്ടിനൊപ്പം പടയണി കോലങ്ങൾ ചുവടുവയ്‌ക്കുമ്പോൾ മലയാളികൾക്ക് അത് ഗൃഹാതുരത്വം നിറഞ്ഞ അപൂർവ്വ അനുഭവമായി മാറും.

അത്യാധുനിക സങ്കേതങ്ങളുടെ അകമ്പടിയോടെ അന്തരാഷ്‌ട്ര നിലവാരത്തിൽ ക്രമീകരിച്ച ശബ്ദ വെളിച്ച രൂപകല്പനയിലാവും ലെജന്റ്‌സ് ലൈവ് അരങ്ങേറുക. മുംബൈ മലയാളി നിഖിൽ നായർ സംവിധാനം ചെയ്യുന്ന ഈ സംഗീത നിശ തലമുറകളിലൂടെ ലക്ഷക്കണക്കിനാളുകളെ സ്വാധീനിച്ച സുരേഷ് വാഡ്കറുടെ ക്ലാസ്സിക് ഗാനങ്ങളുടെ നേർസാക്ഷ്യമാവും. ലെജന്റസ് ലൈവിന്റെ ആദ്യ പതിപ്പിൽ സുരേഷ് വാഡ്കർ പാടുമ്പോൾ മുംബൈയിൽ ഇതാദ്യമായി കേരളത്തിന്റെ കാർഷിക സംസ്‌കൃതിയും സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളുമായി ഇഴചേർന്ന പടയണി കോലങ്ങളും നിറയും.

ഹിന്ദി മറാഠി ഭക്തി ഗാനങ്ങളിലൂടെ ആസ്വാദകഹൃദയം കവർന്ന സുരേഷ് വാഡ്കർ പുതിയൊരു സംഗീത പരമ്പരയ്‌ക്ക് തുടക്കമിടുമ്പോൾ പടയണിയുടെ പശ്ചാത്തലം കൂടി കൂടിച്ചേരുന്നത് മഹാനഗരത്തിനും നവ്യാനുഭവമാവും. തെക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കടമ്മനിട്ട ഗോത്രകലാകളരിയിലെ കലാകാരന്മാരാണ് കോലങ്ങൾ അണിയിച്ചൊരുക്കുന്നത്. കെ.ആർ. രഞ്ജിത്ത് കടമ്മനിട്ടയുടെ നേതൃത്വത്തിലാണ് പാള കോലങ്ങളും കുരുത്തോല കൈവിരുതുകളും വേദിയിൽ ഒരുങ്ങുന്നത്. കമുകിന്റെ അലകിലും പച്ചയീർക്കിലിലും പാളകളിലുമായിട്ടാണ് കോലങ്ങൾ തയ്യാറാക്കുന്നത്.

2018 ലെ കേരള സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും 2019 ലെ കേരള നാടൻ കലാ അക്കാദമി യുവപ്രതിഭ പുരസ്‌കാര ജേതാവുമാണ് കെ. ആർ.രഞ്ജിത്ത് കടമ്മനിട്ട. അനീഷ് കടമ്മനിട്ട, സജിത്ത്, കൃഷ്ണകുമാർ, ഉമേഷ്, രണ്ടീപ് എന്നീ കലാകാരന്മാർ പങ്കെടുക്കും.

പുത്തൻ സാങ്കേതിക വിദ്യകളെ ഏറ്റവും മികച്ച രീതിയിൽ പരിചയപ്പെടുത്തുന്നതിൽ മികവ് തെളിയിച്ച നിഖിൽ ബിഗ് ബോസ് ഹിന്ദി, മറാത്തി മലയാളം സീനിയർ പ്രൊഡ്യൂസറും സ്റ്റുഡിയോ ഡയറക്ടറും IIFA അവാർഡ്സ്, സ്റ്റാർ പരിവാർ തുടങ്ങി നിരവധി മെഗാ ഷോകളുടെ ഇവൻറ് കോഓർഡിനേറ്ററും ആയിരുന്നു.

മുൻ ലോക കേരള സഭാംഗവും മലയാളം മിഷൻ അധ്യാപികയും കേരള കേന്ദ്രീയ സംഘടന കമ്മിറ്റി അംഗവുമായ രാജശ്രീ മോഹന്റെയും സി.കെ. മോഹൻ കുമാറിൻറേയും മകനാണ് നിഖിൽ. മുംബൈയുടെ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യമായ നിഖിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ MBA ചെയ്യുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറും ഇവൻറ് മാനേജ്‌മെൻറിൽ മാസ്റ്റർ ഡിഗ്രിയും എടുത്തിട്ടുണ്ട് നിഖിൽ.

പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

+91 9757 396 372

+91 8928 988 129

Tags: മുലുന്ദ് കാളിദാസ് നാട്യ മന്ദിർലെജന്റ്‌സ് ലൈവ്Legends LiveMusical nightNikhil Nair MumbaiMAHARASHTRASUBMulundകെ. ആർ.രഞ്ജിത്ത് കടമ്മനിട്ടനിഖിൽ നായർ
ShareTweetSendShare

More News from this section

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

Latest News

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

​മഴയിൽ മുങ്ങി ഹിമാചൽപ്രദേശ് ; മരണസംഖ്യ 85 ആയി, 35പേരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies