ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഈ വാരം വളരെയധികം നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളും ഉണ്ടാകുന്ന വാരമാണ്. ദമ്പതികൾ തമ്മിൽ പരസ്പര ധാരണയോടുകൂടി പല കാര്യങ്ങളിലും ഒത്തുതീർപ്പ് ഉണ്ടാകും. വളരെ നാളായി ആഗ്രഹിച്ചിരുന്ന നവീന ഗൃഹം സ്വന്തമാക്കുവാൻ അവസരം ലഭിക്കും. സ്വത്ത് സംബന്ധമായി കേസ് വഴക്കുകൾ ഉള്ളവർക്ക് അനുകൂലമായ വിധിയുണ്ടാകും. എന്നാൽ വാരമധ്യത്തോടുകൂടി രോഗാദി ദുരിതം അലട്ടുവാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അനാവശ്യമായ സംസാരം മൂലം തെറ്റിപ്പിരിയുവാൻ സാധ്യതയുണ്ട്. സന്താനങ്ങളെ പറ്റി ആശങ്കയും ഉത്ക്കണ്ഠയും വർദ്ധിക്കുന്ന വാരമാണ്. എന്നാൽ വാരം അവസാനം തൊഴിൽപരമായി പുതിയ അവസരങ്ങൾ വന്നുചേരും.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യയും ഉണ്ടാകും. മേലധികാരിയുടെ പ്രീതി ലഭിക്കുവാനും അതുവഴി പദവിയിൽ ഉന്നതസ്ഥാനം അലങ്കരിക്കുവാനും ഭാഗ്യം ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവുകയും അതുവഴി ജീവിതത്തിൽ മനസമാധാനവും സന്തോഷവും ഉണ്ടാവുന്ന സന്ദർഭങ്ങൾ ഉണ്ടാകും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസയാത്രകൾ പോകുവാനും അവസരം ലഭിക്കും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, കീർത്തി, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും. എന്നാൽ വാരം അവസാനം ചില ശരീര അസ്വസ്ഥതകൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് മരുന്ന് കഴിക്കുവാൻ ശ്രദ്ധിക്കുന്നത് ഉചിതം ആയിരിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മാനസികമായി ചില അസ്വസ്ഥകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക. വാര മധ്യത്തോടു കൂടി ശത്രു നാശം, തൊഴിൽ വിജയം, കീർത്തി, ഭക്ഷണ സുഖം, വാഹന ഭാഗ്യം എന്നിവ ലഭിക്കും. ദമ്പതികൾ ഒരുമിച്ചു താമസിക്കത്തക്ക വണ്ണം ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകാൻ ഇടയുണ്ട്. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. എന്നാൽ വാരം അവസാനം ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ ഇടയാകും. ശത്രുഭയം ഉണ്ടാകുവാൻ ഇടയുള്ളതിനാൽ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നോക്കി പരിഹാരം ചെയ്യുക.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തികമായും ശാരീരികമായും മാനസികമായും കുടുംബപരമായും വളരെ അധികം വെല്ലുവിളികൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ദമ്പതികൾ തമ്മിൽ മാനസിക ഐക്യം കുറയുകയും പരസ്പരം കലഹിക്കുവാനും സാധ്യത ഉണ്ട്. മാതാപിതാക്കൾക്ക് രോഗാരിഷ്ടത ഉണ്ടാകുകയും ആശുപത്രി വാസത്തിനും ഇടയുണ്ട്. ഉദര സംബന്ധമായും ഉറക്കക്കുറവ് മൂലവും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ഛർദി, അതിസാരം, ശക്തമായ വയറുവേദന എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. അനാവശ്യമായി സംസാരിക്കുന്ന വിഷയം സ്വയം വിനയായി മാറും. വാരം അവസാനം ശത്രുഹാനി, തൊഴിൽ വിജയം, ധനനേട്ടം, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Weekly Prediction By Jayarani E.V