ആലപ്പുഴ: ഗർഭിണി നിർമാണത്തിലിരുന്ന ഓടയിൽ വീണു. ആലപ്പുഴ ഇന്ദിര ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കടയിലേക്ക് കയറുന്നതിനിടെ ഓടയുടെ മുകളിലുള്ള പലക തകർന്ന് വീഴുകയായിരുന്നു. യുവതിക്ക് പരിക്കില്ല.
നിർമാണം നടക്കുന്നുവെന്ന് സൂചന നൽകുന്ന ബോർഡുകളൊന്നും തന്നെ വിടെ സ്ഥാപിച്ചിരുന്നില്ല. ഓട നിർമാണം തുടങ്ങിയിട്ട് മാസങ്ങളോമായെന്നാണ് പ്രദേശവാസികൾ പറയുന്നത്. എംഎൽഎ ഫണ്ടിൽ നിന്ന് പണിയുന്ന ഓടയാണ്. ഇവിടെ അപകടം സ്ഥിരമാണെന്നും സമീപത്തുള്ളവർ പറയുന്നു.
ഓടയ്‌ക്ക് മുകളിൽ പലക മാത്രമാണ് ഇട്ടിരിക്കുന്നത്. ഇത് ശ്രദ്ധിക്കാതെയാണ് ഗർഭിണി ചവിട്ടിയത്. രാത്രിയിലായിരുന്നു സംഭവം.















