ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ബലിചൂസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. 21 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
റെയിൽവേ സ്റ്റേഷന്റെ ബുക്കിംഗ് ഓഫീസിലാണ് സ്ഫോടനം നടന്നതെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ട്രെയിനിലാണ് സ്ഫോടനം നടന്നതെന്ന തരത്തിലും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഖ്വറ്റയിലെ എസ്എസ്പി മുഹമ്മദ് ബലൂച് അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















