വയനാട്: മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി. സുൽത്താൻ ബത്തേരിയിലാണ് സംഭവം നടന്നത്. 28 വയസുള്ള രാഹുൽ രാജാണ് മുത്തശ്ശി കമലാക്ഷിയെ കഴുത്തുഞെരിച്ച് കൊന്നത്. രാവിലെ 10 മണിയോടെ രാഹുലിന്റെ അമ്മ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.
മുത്തശ്ശിയുമായി വഴക്കിട്ട രാഹുൽ ഇതിന് പിന്നാലെ തുണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുറ്റകൃത്യം തുറന്നുപറഞ്ഞത്. നേരത്തെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നയാളാണ് രാഹുലെന്നും ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നുണ്ടെന്നുമാണ് അയൽവാസികൾ നൽകുന്ന സൂചന.















