വയനാട്: ഭീകരൻ യാസിൻ മാലിക്കിനെ തള്ളിപ്പറയാൻ മടി കാണിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ദേശസ്നേഹം ഉണ്ടെങ്കിൽ യാസിൻ മാലിക്കിനെ രാഹുൽ തള്ളിപ്പറയുമായിരുന്നു. യാസിൻ മാലിക് വിഷയത്തിൽ രാഹുൽ പ്രതികരിക്കാത്തത് വയനാട്ടിലെ മുസ്ലിം വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയത്താൽ ആണെന്നും ഒരു തീവ്രവാദിയെ പിന്തുണയ്‌ക്കുന്ന രാഹുൽ ഭാഗത്തിന്റെ ശത്രുവാണെന്നും അബ്ദുള്ളക്കുട്ടി തുറന്നടിച്ചു.
“കശ്മീരിലെ തീവ്രവാദി നേതാവ് യാസീൻ മാലിക്കിന്റെ ഭാര്യ പാകിസ്താൻകാരിയാണ്. അവർ ഇന്ത്യയുടെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഒരു കത്തെഴുതിയിരിക്കുന്നു. എന്റെ ഭർത്താവ് കിഡ്നി രോഗിയാണ്, കുറേ വർഷമായി ജയിലിൽ നരകിക്കുന്നു, അവരെ രക്ഷപ്പെടുത്തണം. കഴിഞ്ഞ അഞ്ചുദിവസമായി കത്ത് കിട്ടിയിട്ട് രാഹുൽഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. അല്പം ദേശസ്നേഹം ഉണ്ടെങ്കിൽ അദ്ദേഹം പറയണമായിരുന്നു. ഇല്ല , ഒരു ദേശദ്രോഹിയെ രക്ഷിക്കാൻ എനിക്കാവില്ല എന്ന്”.
രാഹുൽഗാന്ധി മൗനം പാലിക്കുകയാണ്. എന്ത് കൊണ്ട്?കാരണം വളരെ സിമ്പിളാണ്. മുസ്ലിം വോട്ടർമാർ മഹാ ഭൂരിപക്ഷമുള്ള വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി, പൊന്നു പെങ്ങളുടെ വിജയം മാത്രമാണ് ഈ മൗനത്തിന് പിന്നിൽ. വളരെ വ്യക്തമാണ് ഇവർക്ക് സ്വന്തം കുടുംബമാണ് രാജ്യത്തേക്കാൾ പ്രധാനം. അല്ലെങ്കിൽ യാസീൻ മാലിക്കിനെ തള്ളിപ്പറയുമായിരുന്നു. ആരാണ് യാസിൻ മാലിക് ? കശ്മീർ പണ്ഡിറ്റുകളെ തുരത്തിയോടിച്ചത്. കൂട്ടകൊല ചെയ്തത് ഞാനാണ് എന്ന് പ്രഖ്യാപിച്ച ഭീകരൻ”
“ഇന്ത്യൻ സൈനികരെ കൂട്ടക്കൊല ചെയ്തത് എന്റെ ടീമാണെന്ന് അഭിമാനത്തോടുകൂടി പറഞ്ഞ തീവ്രവാദി. ഈ ദേശദ്രോഹിയെ തള്ളിപ്പറയാൻ അഞ്ചുനിമിഷം പോലും സമയമെടുക്കരുത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികരിക്കാത്ത രാഹുൽ ഗാന്ധി. നിങ്ങൾ ഇന്ത്യയുടെ ശത്രുവാണ് എന്ന് പറയേണ്ടി വന്നതിൽ എന്നോട് ക്ഷമിക്കുക. നിങ്ങൾ രാജ്യദ്രോഹികളുടെ കൂടെയാണ് എന്ന് പറയേണ്ടി വന്നതിൽ എന്നോട് ക്ഷമിക്കുക. യാസിൻ മാലിക്ക് പഴയ പ്രധാനമന്ത്രിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും അതിഥിയായി പങ്കെടുത്തിട്ടുണ്ട്”-അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.