മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഒരേതരത്തിലുള്ള ചിന്തശേഷിയുള്ളവരോടൊത്ത് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. ശത്രുനാശം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുബാംഗങ്ങൾ ഒരുമിച്ചു മംഗള കർമ്മത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ അപേക്ഷിച്ചിരിക്കുന്നവർക്ക് അത് ലഭിക്കും. ബിസിനസിൽ പുരോഗതി, വ്യവഹാരങ്ങളിൽ വിജയം എന്നിവ ഉണ്ടാകും.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ആമാശയ സംബന്ധമായ പ്രശ്നങ്ങളുള്ളവർ കൃത്യസമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ സാധ്യതയുണ്ട്. കുടുംബബന്ധു ജനങ്ങളുമായും അയൽപക്കക്കാരുമായും കലഹം ഉണ്ടാകാനും സാധ്യത. വ്യവഹാര പരാജയം നേരിടേണ്ടി വരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വിഷഭയം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കുക. അനാവശ്യമായ സംസാരം മൂലം ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാകുവാൻ സാധ്യതയുണ്ട്.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും. സുതാര്യമായ അവതരണ ശൈലിയിൽ സർവ്വരുയുടെയും പ്രശംസ പിടിച്ചുപറ്റും. അപവാദപ്രചാരണങ്ങൾ നിഷ്ഫലം ആകും. കുടുംബത്തിൽ സമാധാന അന്തരീക്ഷവും കുടുംബസൗഖ്യവും ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബ ഐശ്വര്യം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർധനവ്, തൊഴിൽ വിജയം, ഭാര്യാഭർത്തൃ ഐക്യം, ധന നേട്ടം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സഞ്ചാര ശീലം കൂടുകയും യാത്ര ക്ലേശം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ജോലി മാറ്റം ഉണ്ടാകും. വാത-ഉദരരോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കേണ്ടി വരും. കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ ഉണ്ടാകും.
ഇതും വായിക്കുക
2024 നവംബർ 10 മുതൽ നവംബർ 16 വരെയുള്ള സമ്പൂർണ്ണ വാരഫലം: (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനോ കലഹത്തിനോ സാധ്യതയുണ്ട്. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഉദരരോഗം വരാനും സാധ്യത.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ഏതു കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിൽ എല്ലാം വിജയം ഉറപ്പാക്കും. വാഹന ഭാഗ്യം, ഭക്ഷണ സുഖം , ശരീര ചൈതന്യം വർധിക്കുവാനും ഈശ്വരവിശ്വാസം ഉണ്ടാകുവാനും ഇടയാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ഭാര്യ ഭർതൃ സന്താനങ്ങളുമായി കലഹത്തിനോ അഭിപ്രായ വ്യത്യാസത്തിനോ സാധ്യതയുണ്ട്. തൊഴിൽ തടസ്സം , അപമാനം, ധനനഷ്ടം, നേത്രരോഗം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ധന നേട്ടം , കാര്യപ്രാപ്തി, ഭക്ഷണ സുഖം, ആഭരണങ്ങളുടെ വർദ്ധനവ് , ഭാര്യ ലബ്ധി എന്നിവ ഉണ്ടാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനോ അവരിൽ നിന്നും പാരിതോഷികം ലഭിക്കുവാൻ ഇടയുണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
അന്യസ്ത്രീ ബന്ധം മൂലം അപമാനം കേൾക്കേണ്ട സാഹചര്യം ഉണ്ടാകും. തൊഴിൽ ക്ലേശം, അമിത ആഡംബര പ്രിയത്വം അനുഭവത്തിൽ വരും .ആരോഗ്യ കുറവ് ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)