ചേലക്കര: തൃശൂരിലെ അട്ടിമറി വിജയം ചേലക്കരയിലും ആവർത്തിക്കുമെന്ന് ചേലക്കര എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ. അടിസ്ഥാന വർഗത്തിന് വേണ്ട പരിഗണന മണ്ഡലം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ നൽകിയില്ലെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
രണ്ടാം ഘട്ട പര്യടനത്തിന് ശേഷം ആത്മവിശ്വാസം വർദ്ധിച്ചു. ബിജെപി ജയിക്കണമെന്നാണ് സാധാരണക്കാരുടെ ആഗ്രഹം. 28 വർഷം ഒരേ പാർട്ടി ഇവിടെ ഭരിച്ചിട്ടും ചേലക്കരയിലെ പട്ടികജാതി കോളനികളിൽ വികസനം ഇനിയും എത്തേണ്ടതുണ്ട്. നിരവധി കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല. ആശുപത്രികളിൽ രാത്രികാലങ്ങളിൽ ഡോക്ടർ ഇല്ല, കിടത്തി ചികിത്സിക്കാൻ സൗകര്യമില്ല തുടങ്ങി നിരവധി പരിമിതികളാണ് മണ്ഡലത്തിലുള്ളത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ബിജെപി ജയിക്കണമെന്ന് ജനങ്ങൾക്കറിയാം. അത് ആത്മവിശ്വാസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ പാർട്ടി ചെയ്തത് പോലെ തന്നെ ചേലക്കരയിലും വിജയിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തൃശൂരിലെ വിജയം ഇവിടെയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.