ബെംഗളൂരു : കർണാടകയുടെ വിവിധഭാഗങ്ങളിൽ കർഷകരുടെ ഭൂമി കയ്യേറിക്കൊണ്ട് നൽകിയ വഖ്ഫ് നോട്ടീസ് പിൻവലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.
കർഷകരുടെ ഭൂമിയിൽ തുടങ്ങിയ ഈ വഖഫ് സ്വത്ത് തർക്കം ഒടുവിൽ മഠങ്ങൾക്കും ഹൈന്ദവ ക്ഷേത്രങ്ങൾക്കും നോട്ടീസ് നൽകുന്ന അവസ്ഥയിലെത്തിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ കർഷകർ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും സംസ്ഥാന സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സർക്കാർ ഇപ്പോൾ കർഷകർക്ക് നൽകിയ നോട്ടീസ് പിൻവവലിച്ചു എന്ന് പറഞ്ഞത്.
എന്നാൽ നോട്ടീസ് പിൻവലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞപ്പോൾ വഖഫ് ബോർഡ് നൽകിയ നോട്ടീസുകളുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുകയാണ്.
കർണാടക പ്രതിപക്ഷ നേതാവായ ആർ അശോകാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
“നോട്ടീസ് പിൻവലിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ, വഖഫ് ബോർഡ് നൽകിയ നോട്ടീസുകളുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി 2 ദിവസം മുമ്പ് കലക്ടർക്ക് കത്ത് നൽകി. ദ്വിമുഖ നയം കാണിക്കുന്ന സിദ്ധരാമയ്യ സർക്കാരിന് മാന്യതയുണ്ടോ?” നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ.അശോക ശനിയാഴ്ച ചോദിച്ചു.
” നോട്ടീസ് പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, ഭൂമി പിടിച്ചെടുക്കാൻ ചീഫ് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കള്ളം പറയുകയായിരുന്നു” ആർ അശോക പറഞ്ഞു.
“ടിപ്പു സുൽത്താൻ വാളുപയോഗിച്ച് നിരപരാധികളെ മതംമാറ്റി. അതുപോലെ കോൺഗ്രസ് സർക്കാർ വഖഫ് ഉപയോഗിച്ച് ജനങ്ങളുടെ ഭൂമി കവർന്നെടുക്കുകയാണ്. സർ.എം.വിശ്വേശ്വരയ്യ പഠിച്ച സ്കൂളും വഖഫ് സ്വത്തായി മാറി. 15 ദിവസത്തിനകം എല്ലാ സ്വത്തുക്കളും വഖഫ് ഫണ്ടിലേക്ക് എഴുതി നൽകണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ശ്രീരംഗപട്ടണത്തിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രവും സ്‌കൂളും വഖഫ് ബോർഡിന്റെ വകയാക്കി മാറ്റി”. ഇത് സംസ്ഥാനത്തെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.















